അനധികൃത തൊഴിലാളികളെ നിയമിക്കുന്നവർക്ക് തടവ്, പിഴ, വാണിജ്യ രജിസ്ട്രേഷൻ റദ്ദാക്കൽ തുടങ്ങിയ നടപടികൾ നേരിടേണ്ടിവരും
മനാമ: തൊഴിലാളികൾക്കിടയിൽ ‘ഫ്രീ വിസ’ എന്ന പേരിൽ അറിയപ്പെടുന്ന നിയമവിരുദ്ധ തൊഴിൽ റിക്രൂട്ട്മെന്റ് ക്രിമിനൽ കുറ്റകൃത്യമാക്കുന്നത് സംബന്ധിച്ച ബില്ലിന്മേൽ ഈ ആഴ്ച എം.പിമാർ വോട്ട് ചെയ്യും. ആദൽ അൽ അസൂമി എംപി അവതരിപ്പിച്ച ബില്ലിൽ 2006 ലെ 19ആം നിയമത്തിന്റെ ആർട്ടിക്കിൾ 36 പ്രകാരമുള്ള പ്രാതിനിധ്യ വ്യവസ്ഥയിൽ ഭേദഗതി വരുത്താനാണ് ലക്ഷ്യം.
ഇത് വഴി അനധികൃത തൊഴിലാളികളെ നിയമിക്കുന്നവർക്ക് തടവ്, പിഴ, വാണിജ്യ രജിസ്ട്രേഷൻ റദ്ദാക്കൽ തുടങ്ങിയ നടപടികൾ നേരിടേണ്ടിവരും. കൗൺസിലിന്റെ നിയമനിർമ്മാണ – നിയമവകുപ്പ് കമ്മിറ്റി, ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി, ലീഗൽ കൺസൾട്ടൻൻസ് എന്നീ വിഭാഗങ്ങൾ ഈ ബില്ലിന് ഇതിനോടകം അംഗീകാരം നൽകിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.