Currency

ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ നഗരം മുംബൈ

സ്വന്തം ലേഖകന്‍Monday, February 27, 2017 12:27 pm

മുംബൈ: രാജ്യത്തെ ഏറ്റവും സമ്പന്നമായ നഗരം മുംബൈയാണെന്ന് റിപ്പോര്‍ട്ട്. ന്യൂ വേള്‍ഡ് വെല്‍ത്ത് റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മുംബൈയുടെ ആകെ സമ്പത്ത് 82,000 കോടി ഡോളറാണ്. അതേസമയം റിപ്പോര്‍ട്ട് പ്രകാരം സമ്പത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത് ഡല്‍ഹിയും മൂന്നാം സ്ഥാനത്ത് ബംഗളൂരുവുമാണ്.

ലിസ്റ്റില്‍ നാലും അഞ്ചും സ്ഥാനങ്ങളില്‍ ഹൈദരാബാദും പുണെയുമാണ്. ഒന്നാം സ്ഥാനത്തുള്ള മുംബൈയില്‍ 46,000 കോടീശ്വരന്മാരും 28 ശതകോടീശ്വരന്മാരുമാണുള്ളത്. അതേസമയം 2016 ഡിസംബറിലെ കണക്ക് പ്രകാരം ഇന്ത്യയുടെ മൊത്തം സമ്പത്ത് അറുപതിനായിരം കോടി ഡോളറാണ്. ഇന്ത്യയല്‍ മൊത്തം 2,64,000 കോടീശ്വരന്മാരും 95 ശതകോടീശ്വരന്മാരുമാണുള്ളത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x