
അബുദാബി: ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി മുസഫ ടോള്‍ ഗേറ്റ് അബുദാബി ഭാഗത്തേക്ക് മാറ്റി സ്ഥാപിക്കുന്നു. ടോള്‍ ഒഴിവാക്കി പോകുന്നവരുടെ തിരക്ക് കണക്കിലെടുത്താണ് കവാടം മാറ്റി സ്ഥാപിക്കുന്നത്.
അല്‍ഖലീജ് അല്‍ അറബ് റോഡ് വഴി വരുന്നവര്‍ അബുദാബി ഗേറ്റ് വഴി കടന്ന് ടോള്‍ കവാടം ഒഴിവാക്കി വരാനാകും. മണിക്കൂറില്‍ 44,000 വാഹനങ്ങളാണ് അബുദാബിയിലേക്കും തിരിച്ചും യാത്രചെയ്യുന്നത്. ടോള്‍ ഗേറ്റ് സ്ഥാപിക്കുന്നതോടെ തിരക്കുള്ള സമയങ്ങളില്‍ 6 മുതല്‍ 8 ശതമാനം വരെ ഗതാഗതക്കുരുക്ക് കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.