Currency

വര്‍ദ ചുഴലിക്കാറ്റ്: മസ്‌കറ്റ്- ചെന്നൈ വിമാനങ്ങള്‍ റദ്ദാക്കി

സ്വന്തം ലേഖകന്‍Tuesday, December 13, 2016 2:58 pm

മസ്‌കറ്റ്: തമിഴ്‌നാട്ടില്‍ വര്‍ദ ചുഴലിക്കാറ്റ് അനുഭവപ്പെട്ടതിനെതുടര്‍ന്ന് മസ്‌കറ്റില്‍നിന്നുള്ള ചെന്നൈ വിമാനങ്ങള്‍ പലതും റദ്ദാക്കി. മസ്‌കറ്റ്- ചെന്നൈ ഡബ്ല്യു.വൈ253 വിമാന സര്‍വിസ് റദ്ദാക്കിയതായി ഒമാന്‍ എയര്‍ അധികൃതര്‍ അറിയിച്ചു. പ്രതികൂല കാലാവസ്ഥയാണ് വിമാനം റദ്ദാക്കാന്‍ കാരണമെന്നും അധികൃതര്‍ പറഞ്ഞു. പ്രതികൂല കാലാവസ്ഥ കാരണം ചെന്നൈ വിമാനത്താവളം വൈകീട്ട് 5.30 വരെ അടച്ചിടുകയും ചെയ്തിരുന്നു. ശക്തമായ ചുഴലിക്കാറ്റ് എയര്‍ ഇന്ത്യ എക്‌സ്പ്രസിനെയും ബാധിക്കാന്‍ സാധ്യതയുണ്ട്. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30ഓടെയാണ് ചെന്നൈയില്‍ വര്‍ധ ചുഴലിക്കാറ്റ് അടിച്ചുവീശിയത്. മണിക്കൂറില്‍ 100 മുതല്‍ 120 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റാണ് വീശിയത്. ശക്തമായ കാറ്റ് വന്‍ നാശനഷ്ടങ്ങള്‍ വിതച്ചിരുന്നു.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ചെന്നൈയിലേക്ക് ദിവസേന സര്‍വിസ് നടത്തുന്നുണ്ട്. ജെറ്റ് എയര്‍വേസ് ചെന്നൈയിലേക്ക് നേരിട്ട് സര്‍വിസ് നടത്തുന്നില്ല. ചെന്നെയില്‍നിന്നുള്ള പ്രാദേശിക വിമാന സര്‍വിസുകള്‍ ജെറ്റ് എയര്‍വേസ് റദ്ദാക്കിയിട്ടുണ്ട്. മസ്‌കറ്റില്‍നിന്ന് മറ്റ് ഭാഗങ്ങളിലേക്കുള്ള വിമാന സര്‍വിസുകളൊന്നും റദ്ദാക്കിയിട്ടില്ലെന്ന് ജറ്റ് എയര്‍വേസ് അധികൃതര്‍ പറഞ്ഞു. ചെന്നൈയില്‍ ഇനിയും കാലാവസ്ഥാ പ്രശ്‌നങ്ങള്‍ അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ പല സര്‍വിസുകളും മുടങ്ങും. തിങ്കളാഴ്ച രാവിലെ 7.50നാണ് ചെന്നൈയിലേക്ക് അവസാന വിമാനം ഇറങ്ങിയത്.

8.20ന് ഇത് പറന്നുയരുകയും ചെയ്തു. പ്രതികൂല കാലാവസ്ഥ നിമിത്തം 27 വിമാനങ്ങള്‍ തിരിച്ചുവിടുകയും നിരവധി സര്‍വിസുകള്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിലേക്കാണ് വിമാനങ്ങള്‍ തിരിച്ചുവിട്ടത്. കൊളംബോയില്‍നിന്ന് ചെന്നൈയിലേക്കുള്ള വിമാന സര്‍വിസുകളും റദ്ദാക്കിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

11 thoughts on “വര്‍ദ ചുഴലിക്കാറ്റ്: മസ്‌കറ്റ്- ചെന്നൈ വിമാനങ്ങള്‍ റദ്ദാക്കി”

  1. Wow that was unusual. I just wrote an very long comment but
    after I clicked submit my comment didn’t show up. Grrrr… well I’m not
    writing all that over again. Anyway, just wanted to say fantastic blog!

  2. Great article, exactly what I needed.

  3. Hello just wanted to give you a quick heads up.
    The text in your post seem to be running off the screen in Chrome.
    I’m not sure if this is a format issue or something to
    do with web browser compatibility but I thought I’d post to let you know.

    The style and design look great though! Hope you get the problem resolved soon.
    Cheers

  4. Makayla says:

    Hey would you mind stating which blog platform you’re working with?

    I’m planning to start my own blog in the near future but I’m having a tough time selecting
    between BlogEngine/Wordpress/B2evolution and Drupal.

    The reason I ask is because your design seems different then most blogs and I’m looking for
    something completely unique. P.S My apologies for
    being off-topic but I had to ask!

  5. Shanna says:

    Hello! I could have sworn I’ve been to this website before
    but after checking through some of the post I realized it’s new to me.
    Nonetheless, I’m definitely glad I found it and I’ll be bookmarking and checking
    back often!

Comments are closed.

Top
x