Currency

ബാര്‍ബര്‍ ഷോപ്പ്: ഒമാനില്‍ കര്‍ശന നിര്‍ദേശങ്ങള്‍

സ്വന്തം ലേഖകന്‍Wednesday, November 6, 2019 1:36 pm

മസ്‌കത്ത്: ബാര്‍ബര്‍ ഷോപ്പ് നടത്തിപ്പുകാര്‍ക്ക് കര്‍ശന നിര്‍ദേശങ്ങളുമായി മസ്‌കത്ത് നഗരസഭ. അധികൃതര്‍ നിര്‍ദേശിക്കുന്ന നിലവാരമുള്ള കസേരകളും മേശകളും കണ്ണാടികളും കടകളില്‍ സ്ഥാപിക്കണം. ചൂടുവെള്ളം ലഭിക്കുന്ന ഹാന്‍ഡ് വാഷ് സംവിധാനവും ഓരോ ഉപയോഗത്തിന് ശേഷവും ഷേവിംഗ് ഉപകരണങ്ങളും മറ്റും ഡിറ്റര്‍ജന്റുകളും അണുനാശിനികളും ഉപയോഗിച്ച് വൃത്തിയാക്കണം.

ജീവനക്കാരുടെ വസ്ത്രങ്ങളും വൃത്തിയുള്ളതാണെന്ന് ഷോപ്പ് ഉടമകള്‍ ഉറപ്പുവരുത്തണം. ഫേഷ്യല്‍ ക്ലീനിംഗ് സേവനം നല്‍കുന്ന ബാര്‍ബര്‍ ഷോപ്പുകളില്‍ ഇതിനായി നാല് ചതുരശ്ര മീറ്ററില്‍ കുറയാത്ത പ്രത്യേക സ്ഥലം സംവിധാനിക്കണം. ഫസ്റ്റ് എയ്ഡ് കിറ്റ് വേണം തുടങ്ങി വിവിധങ്ങളായ നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്.

ബാര്‍ബര്‍ ഷോപ്പുകളില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളും വസ്തുക്കളും നഗരസഭയുടെ ഇന്‍സ്പെക്ടര്‍മാര്‍ പരിശോധന നടത്തും. നിയമ ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x