Currency

സൗദിയില്‍ ആരോഗ്യ ഇന്‍ഷൂറന്‍സിന് ദേശീയ അഡ്രസ്സ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നു

സ്വന്തം ലേഖകന്‍Monday, April 8, 2019 5:40 pm

റിയാദ്: സൗദിയില്‍ ആരോഗ്യ ഇന്‍ഷൂറന്‍സിന് ദേശീയ അഡ്രസ്സ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നു. സ്വകാര്യമേഖലയിലെ തൊഴിലാളികള്‍ക്കും അവരുടെ ആശ്രിതര്‍ക്കുമാണ് പുതിയ ചട്ടം. ഈ മാസം അവസാനത്തോടെ രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കണം. ലളിതമായ പ്രക്രിയയിലൂടെ ഓണ്‍ലൈനായി ദേശീയ അഡ്രസ്സ് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാം.

കൗണ്‍സില്‍ ഓഫ് കോ-ഓപ്പറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷൂറന്‍സിന്റെ പോര്‍ട്ടലുമായി ജീവനക്കാരേയും ആശ്രിതരേയും ബന്ധിപ്പിക്കുന്നതിന് വേണ്ടിയാണിത്. അഡ്രസ്സ് രജിസ്‌ട്രേഷന്‍ സമയത്ത് നല്‍കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് ഇന്‍ഷൂറന്‍സ് കമ്പനികള്‍ പോളിസി ഉടമകളുടെ വിവരങ്ങള്‍ പുതുക്കും.

പുതിയ പോളിസി എടുക്കുന്നതിനും, നിലവിലെ പോളിസി പുതുക്കുന്നതിനും പുതിയ ചട്ടം ബാധകമാണ്. വിദേശികളുടെ നിലവിലെ അഡ്രസ്സുകളില്‍ മാറ്റം വരുന്നപക്ഷം, ഓണ്‍ലൈനായി ദേശീയ അഡ്രസ്സിലെ വിവരങ്ങളിലും മാറ്റം വരുത്തേണ്ടതാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x