ഇതിനോടകം തന്നെ പീഡന വിരുദ്ധ രംഗത്ത് ബഹ്‌റൈന് മികച്ച നേട്ടം കൈവരിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും എൻഐഎച്ച്ആർ അധികൃതർ അറിയിച്ചു
മനാമ: ബഹ്റൈനിൽ പീഡനത്തിനിരയാവുന്നവരെ സംരക്ഷിക്കാൻ കൂടുതല്‍ നടപടികളും നീക്കങ്ങളുമുണ്ടാകേണ്ടതുണ്ടെന്ന് നാഷണല്‍ ഇൻസ്റ്റിറ്റ്യൂഷന്‍ ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സ് അധികൃതർ. ഇതിനോടകം തന്നെ പീഡന വിരുദ്ധ രംഗത്ത് ബഹ്‌റൈന് മികച്ച നേട്ടം കൈവരിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും എൻഐഎച്ച്ആർ അധികൃതർ അറിയിച്ചു.
പീഡനത്തിന് ഇരയാകുന്നവരുടെ സംരക്ഷണവും മാനുഷിക പരിഗണനയും ഉറപ്പാക്കേണ്ടതുണ്ട്. ഇൗ വിഷയത്തിൽ ഉറച്ച നിലപാടുമായാണ് ബഹ്‌റൈന്‍ മുന്നോട്ട് പോകുന്നതെന്നും ഹമദ് രാജാവിെൻറ പരിഷ്‌കരണ പദ്ധതി ഇക്കാര്യത്തില്‍ ശക്തമായ ഊന്നലാണ് നല്‍കിയിട്ടുള്ളതെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
മനുഷ്യത്വ വിരുദ്ധമായ നടപടികള്‍, പീഡനം, നീചമായ പെരുമാറ്റം എന്നീ വിഷയങ്ങളില്‍ ബഹ്‌റൈന്‍ നിയമത്തില്‍ കാതലായ മാറ്റം വരുത്തിയിട്ടുണ്ട്. രാജ്യത്തെ റിഹാബിലിറ്റേഷന്‍ കേന്ദ്രങ്ങൾ, ജയിലുകള്‍, റിമാൻറ് കേന്ദ്രങ്ങൾ എന്നിവയിലുള്ളവരോട് അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചാണ് പെരുമാറുന്നത്. ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള ദേശീയ ഫണ്ട് രൂപവത്കരിക്കാനും ബഹ്‌റൈന്‍ മുൻകയ്യെടുത്തിട്ടുണെണ്ടന്നും അധികൃതർ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.