സ്വദേശികളായ അധ്യാപകരുടെ ക്ഷാമം ഉൾപ്പെടെയുള്ള കാരണങ്ങളാൽ കുവൈറ്റിലെ വിദ്യാഭ്യാസ മന്ത്രാലയത്തിൽ സമ്പൂർണ സ്വദേശിവത്കരണം വൈകുന്നു
കുവൈറ്റ് സിറ്റി: സ്വദേശികളായ അധ്യാപകരുടെ ക്ഷാമം ഉൾപ്പെടെയുള്ള കാരണങ്ങളാൽ കുവൈറ്റിലെ വിദ്യാഭ്യാസ മന്ത്രാലയത്തിൽ സമ്പൂർണ സ്വദേശിവത്കരണം വൈകുന്നു. മന്ത്രാലയത്തിലെ അഡ്മിനിസ്‌ട്രേറ്റീവ് തസ്തികകളിൽ സ്വദേശിവത്കരണം 90 ശതമാനം പൂർത്തിയായെങ്കിലും ഭരണവകുപ്പിലൊഴികെ സ്വദേശിവത്കരണം കൃത്യമായി നടപ്പാക്കാൻ വിദ്യാഭ്യാസ മന്ത്രാലയം പ്രയാസപ്പെടുന്നതായാണ് റിപ്പോർട്ടുകൾ.
സോഷ്യൽ-കൗൺസലിങ്, ഫ്രഞ്ച് ഭാഷാധ്യാപനം തുടങ്ങിയ തസ്തികകളിൽനിന്ന് വിദേശികളെ ഒഴിവാക്കാനാകാത്ത സാഹചര്യമാണ് നിലവിലുള്ളത്. അധ്യാപക തൊഴിലിനോട് സ്വദേശികൾക്ക് മതിപ്പില്ലാത്തതും മറ്റുമാണു അധികൃതർക്ക് വെല്ലുവിളിയായിരിക്കുന്നത്.
പൊതുമേഖലാസ്ഥാപനങ്ങളിൽ നിന്ന് വിദേശികളെ ഒഴിവാക്കി പകരം സ്വദേശികളെ നിയമിക്കണം എന്ന സർക്കാർ തീരുമാനത്തിന്റെ ഭാഗമായി വിദ്യാഭ്യാസ മന്ത്രാലയം വിദേശികളെ പിരിച്ചുവിടാൻ തുടങ്ങിയിരുന്നു. അതിനിടെ 2017-18 അധ്യയനവർഷം പൂർത്തിയാകുന്നതോടെ വിദേശികളായ 1500 ഓളം വിദേശി ജീവനക്കാരുടെ സേവനം അവസാനിപ്പിക്കണമെന്നു സിവിൽ സർവീസ് കമ്മീഷൻ നിർദേശം നൽകിയിട്ടുമുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.