Currency

ഇന്ത്യയിലെ വൃത്തിയുള്ള നഗരം ഇന്‍ഡോര്‍; പിന്നില്‍ ഉത്തര്‍പ്രദേശിലെ ഗോണ്ട

സ്വന്തം ലേഖകന്‍Thursday, May 4, 2017 4:30 pm

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം മധ്യപ്രദേശിലെ ഇന്‍ഡോര്‍. ഭോപ്പാലാണ് രണ്ടാം സ്ഥാനത്ത്. സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി വൃത്തിയുള്ള ഇന്ത്യന്‍ നഗരങ്ങളെ കണ്ടെത്തുന്നതിനായി നടത്തിയ സര്‍വേയിലാണ് ഇന്‍ഡോര്‍ ഒന്നാമതായി തിരഞ്ഞെടുക്കപ്പെട്ടത്. ഉത്തര്‍പ്രദേശിലെ ഗോണ്ടയാണ് ഏറ്റവും വൃത്തിഹീനമായ നഗരം. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവാണ് സര്‍വേ ഫലങ്ങള്‍ പ്രഖ്യാപിച്ചത്.

വിശാഖപട്ടമാണ് സര്‍വേയില്‍ മൂന്നാം സ്ഥാനത്തെത്തിയത്. ഗുജറാത്ത് നാലാം സ്ഥാനത്തും. അതേസമയം കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനത്തുണ്ടായിരുന്ന മൈസൂര്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. രണ്ടാം തവണയാണ് വൃത്തിയുള്ള ഇന്ത്യന്‍ നഗരങ്ങളെ കണ്ടെത്തുന്നതിനുവേണ്ടി സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി സര്‍വേ നടത്തുന്നത്. ഇന്ത്യയിലെ 434 നഗരങ്ങളെയാണ് ഈ വര്‍ഷത്തെ സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x