Currency

കുവൈറ്റ് ജനതയിൽ ഒമ്പത് ശതമാനത്തോളം ആളുകൾ വിഷാദമനുഭവിക്കുന്നു

സ്വന്തം ലേഖകൻFriday, April 7, 2017 8:53 pm

കുവൈറ്റ് സിറ്റി: കുവൈറ്റ് പൗരന്മാരിലും കുവൈറ്റിൽ സ്ഥിരതാമസക്കാരായ വിദേശികളിലും അഞ്ചു മുതൽ ഒമ്പത് ശതമാനം പേരും വിഷാദരോഗത്തിന്റെ പിടിയിലാണെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട്.1.25ദശലക്ഷം പേരാണ് രോഗത്തിന്റെ പല അവസ്ഥകളാൽ ബാധിക്കപ്പെട്ടിട്ടുള്ളത്. ലോകാരോഗ്യ ദിനവുമായി ബന്ധപ്പെട്ട് ഏപ്രിൽ-7 നു WHO നടത്തിയ ‘വിഷാദ രോഗം-നമുക്കു സംസാരിക്കാം’ എന്ന പ്രചരണ പരിപാടിയിൽ നടത്തിയ പ്രസ്ഥാവനയിലാണ് കുവൈറ്റ് ആരോഗ്യ മന്ത്രാലയം ഈ കണക്കുകൾ പുറത്തു വിട്ടത്.

15 മുതൽ 29 വയസ്സുള്ളവരിലെ ആത്മഹത്യക്കുള്ള രണ്ടാമത്തെ പ്രധാന കാരണം വിഷാദ രോഗമാണ്. ഉത്കണ്ഠ, ഭയം, അമിത ഭ്രമം, എന്നിങ്ങനെ പല ലക്ഷണങ്ങളിൽ നിന്നും വിഷാദ രോഗം നിർണയിക്കാൻ സാധിക്കുമെന്നും വിഷാദരോഗ അവബോധ പ്രചാരണ പരിപാടിയിൽ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ശാസ്ത്രീയ പരിപാടികൾ, പ്രത്യേക പ്രഭാഷണങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കുക, സോഷ്യൽ മീഡിയ വെബ്സൈറ്റുകൾ വഴി ബുക്ക് ലെറ്റുകളും സന്ദേശങ്ങളും വിതരണം ചെയ്യുക തുടങ്ങിയ പ്രചാരണങ്ങളും ഈ കാമ്പയിനിൽ ഉൾപ്പെടുന്നു.  

കുടുംബത്തെയും സമൂഹത്തെയും രോഗം പ്രതികൂലമായി ബാധിക്കുന്നതിനെ കുറിച്ചും കൂടാതെ മനോരോഗാശുപത്രികളിൽ നിന്നും മികച്ച ചികിൽസ ലഭ്യമാക്കുന്നതിനെ കുറിച്ചുമുള്ള പൊതു ബോധം ഉണർത്തുവാനും കാമ്പയിൻ ലക്ഷ്യമിടുന്നു. വിട്ടു മാറാത്ത പല രോഗങ്ങളും അപകടങ്ങളും മറ്റും വിഷാദ രോഗത്തിലേക്കും പോസ്റ്റ്-ട്രോമാറ്റിക് തകരാറുകളിലേക്കും നയിച്ചേക്കാമെന്ന് സൈക്കൊളജിക്കൽ മെഡിസിൻ ഹോസ്പിറ്റൽ ഡയറക്ടറായ ഡോ. ആദിൽ അൽ-സയിദ് അഭിപ്രായപ്പെട്ടു.l


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x