Currency

‘നിയോം’ വന്‍കിട പദ്ധതി വരുന്നു; വിമാനത്താവളം അടുത്ത വര്‍ഷം

സ്വന്തം ലേഖകന്‍Saturday, October 27, 2018 2:39 pm

റിയാദ്: സൗദി നിയോമിലെ ആദ്യ വിമാനത്താവളം ഈ വര്‍ഷം അവസാനത്തോടെ പ്രവര്‍ത്തനമാരംഭിക്കും. എയര്‍പോര്‍ട്ടിന്റെ പ്രവൃത്തികള്‍ അതിവേഗം പുരോഗമിക്കുകയാണ്. സൗദിയിലെ തബൂക്കില്‍ നിന്നും ഒരു മണിക്കൂര്‍ യാത്രയുണ്ട് നിയോം പദ്ധതി പ്രദേശത്തേക്ക്. വിമാനത്താവളം യാഥാര്‍ഥ്യമാവുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ നിക്ഷേപ പദ്ധതിയായ നിയോം പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കും. മേഖലയില്‍ ഒരു അന്താരാഷ്ട്ര വിമാനത്താവളം ഉണ്ടാവുമെന്ന് കിരീടാവകാശി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

നിയോമില്‍ താമസ കേന്ദ്രങ്ങള്‍ ഒരുക്കുന്നതിന്റെ പ്രാഥമിക പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. സാമ്പത്തിക മേഖലകളില്‍ 500 ബില്യണ്‍ റിയാലിന്റെ പദ്ധതികളാണ് സൗദി ഗവണ്‍മെന്റ് നിയോമില്‍ ലക്ഷ്യമിടുന്നത്. നിയോം പദ്ധതികള്‍ യാഥാര്‍ഥ്യമാവുന്നതോടെ രാജ്യത്തെ സാമ്പത്തിക മേഖലയുടെ വളര്‍ച്ചക്ക് വലിയ മുതല്‍ക്കൂട്ടാകും. വന്‍തോതില്‍ വിദേശ നിക്ഷേപം പ്രതീക്ഷിക്കുന്ന പദ്ധതിയാണിത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x