
റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്റെ സ്വപ്ന പദ്ധതിയായ നിയോം സിറ്റി പദ്ധതിയില്‍ ജോലി ലഭിക്കുക സ്വദേശികള്‍ക്ക് മാത്രം. പുതുതായി പഠനം പൂര്‍ത്തിയാക്കി ജോലിയന്വേഷിക്കുന്ന സ്വദേശികളായ യുവതി യുവാക്കള്‍ക്കാണ് അവസരം. ഇതിനായി മന്ത്രാലയം അപേക്ഷ ക്ഷണിച്ചു.
നിയോം പദ്ധതിയിലെ മുഴുവന്‍ ഉയര്‍ന്ന തസ്തികകളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. ബിരുദവും ബിരുദാനന്തര ബിരുദവും നേടി പുറത്തിറങ്ങുന്ന ഉദ്യോഗാര്‍ഥികള്‍ക്കാണ് അവസരം ലഭിക്കുക. നിലവില്‍ ജോലി ചെയ്യുന്നവര്‍ക്ക് അവസരം ഉണ്ടാകില്ല. പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയാണ് നിയമനം. തൊഴിലന്വേഷകരായ ഉദ്യോഗാര്‍ഥികള്‍ക്ക് പദ്ധതിയുടെ വൈബ്സൈറ്റ് വഴി അപേക്ഷിക്കാം.
പഠനത്തിലെ ഉയര്‍ന്ന നൈപുണ്യവും ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാനുള്ള പ്രാവിണ്യവും പരിഗണിച്ചാണ് നിയമനം നടത്തുകയെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് യുദ്ധകാലാടിസ്ഥാനത്തില്‍ പണി പുരോഗമിക്കുന്ന വമ്പന്‍ പദ്ധതികളില്‍ ഒന്നാണ് നിയോം സിറ്റി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.