Currency

ഖത്തറില്‍ പുതിയ 5 സ്‌കൂളുകള്‍ കൂടി

സ്വന്തം ലേഖകന്‍Sunday, August 18, 2019 4:21 pm

ദോഹ: പുതിയ അക്കാദമിക് വര്‍ഷത്തിലേക്കുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയായതായും 5 പുതിയ സ്‌കൂളുകള്‍ തുടങ്ങുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. എന്നാല്‍ പുതിയ സ്‌കൂളുകളില്‍ ഇന്ത്യന്‍ സ്‌കൂളുകള്‍ ഉണ്ടോയെന്നത് ഈദ് അവധിക്ക് ശേഷമേ വ്യക്തമാകൂ. അവധിക്കുശേഷം സര്‍ക്കാര്‍ സ്‌കൂളുകള്‍ 25നും ഇന്ത്യന്‍ സ്‌കൂളുകള്‍ 27നും തുറക്കും. പ്രൈമറി, പ്രിപ്പറേറ്ററി, സെക്കന്‍ഡറി സ്‌കൂളുകളാണ് അല്‍ വക്ര, മൈതര്‍, അല്‍ഖീസ, പഴയ വിമാനത്താവളം, അല്‍ മനാസിര്‍ എന്നിവിടങ്ങളിലായി തുറക്കുന്നത്.

കെട്ടിടങ്ങള്‍, ക്ലാസ്മുറികള്‍, സ്‌കൂള്‍ ഫര്‍ണിച്ചര്‍ പുസ്തക വിതരണം, ഒഴിവുകള്‍ നികത്തല്‍, സ്‌കൂള്‍ ബസുകളുടെ ലഭ്യത തുടങ്ങി സര്‍ക്കാര്‍ സ്‌കൂളുകളിലെ പുതിയ അധ്യയന വര്‍ഷത്തിലേക്കുള്ള മുഴുവന്‍ തയാറെടുപ്പുകളും പൂര്‍ത്തിയായതായി മന്ത്രാലയം അണ്ടര്‍സെക്രട്ടറി ഇബ്രാഹിം ബിന്‍ സലേഹ് അല്‍ നുഐമി പറഞ്ഞു. സ്‌കൂള്‍ പരിസരത്തെ സ്ട്രീറ്റുകള്‍, പാലങ്ങള്‍, തുരങ്കപാതകള്‍, ഇന്റര്‍സെക്ഷനുകള്‍ എന്നിവിടങ്ങളിലെ അറ്റകുറ്റപ്പണികള്‍ പൊതുമരാമത്ത് വകുപ്പ് നേരത്തെ തന്നെ പൂര്‍ത്തിയാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x