Currency

ഒരു ദിര്‍ഹം പോലും മുടക്കിയില്ല; അബുദാബിയില്‍ 1.94 കോടി സമ്മാനം അടിച്ച് മലയാളി

സ്വന്തം ലേഖകന്‍Thursday, October 17, 2019 5:51 pm

അബുദാബി: ഒരു ദിര്‍ഹം പോലും മുടക്കാതെ 10 ലക്ഷം ദിര്‍ഹം കൈവന്ന സന്തോഷത്തിലാണ് മലപ്പുറം വെങ്ങര സ്വദേശി അഫ്‌സല്‍ ചെമ്പന്‍. . എകദേശം 1.94കോടി രൂപ സമ്മാനം ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ അബുദാബി രാജ്യാന്തര വിമാനത്താവളം നടത്തിയ ഫീല്‍ ഗുഡ് ഫ്‌ളൈ എയുഎച്ച് ക്യാംപെയിന്റെ ഭാഗമായി നടന്ന നറുക്കെടുപ്പിലാണ് അഫ്‌സലിന് ലഭിച്ചത്.

കഴിഞ്ഞ ദിവസം വിമാനത്താവളത്തില്‍ നടന്ന ചടങ്ങില്‍ അബുദാബി എയര്‍പോര്‍ട്‌സ് സിഇഒ ബ്രയാന്‍ തോംസണില്‍നിന്ന് പത്തു ലക്ഷം ദിര്‍ഹത്തിന്റെ ചെക്ക് അഫ്‌സല്‍ ഏറ്റുവാങ്ങി. യുഎഇയുടെ ദേശീയ എണ്ണക്കമ്പനിയായ അഡ്‌നോകിലെ ഡിസ്ട്രിബ്യൂഷന്‍ വിഭാഗത്തിലെ ജീവനക്കാരനാണ് അഫ്‌സല്‍. അപ്രതീക്ഷിതം… ആഹ്ലാദകരം എന്നാണ് ഇതേക്കുറിച്ച് അഫ്‌സല്‍ പ്രതികരിച്ചത്. ഒരു യാത്രയിലൂടെ ഇത്ര വലിയ സമ്മാനം ലഭിക്കുമെന്ന് കരുതിയില്ല. സമ്മാനത്തുക എന്തുചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x