Currency

പെട്രോള്‍ പമ്പുകള്‍ വാഹനങ്ങള്‍ക്ക് അരികിലേക്ക്; പദ്ധതി നടപ്പാക്കാനൊരുങ്ങി അഡ്‌നോക്

സ്വന്തം ലേഖകന്‍Wednesday, March 7, 2018 12:28 pm

അബുദാബി: ഇന്ധനം നിറയ്ക്കാന്‍ പെട്രോള്‍ സ്റ്റേഷന്‍ വാഹനങ്ങള്‍ക്കരികിലേക്കെത്തുന്ന പുതുമയാര്‍ന്ന പദ്ധതി നടപ്പാക്കാനൊരുങ്ങി രാജ്യത്തെ പ്രമുഖ ഇന്ധനവിതരണ കമ്പനിയായ അഡ്‌നോക്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്ത് ഇന്ധനമെത്തിക്കുന്ന ഈ സംവിധാനം വൈകാതെ നടപ്പാക്കുമെന്നു കമ്പനി അധികൃതര്‍ സൂചിപ്പിച്ചു.

ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തുന്ന വിതരണം വിജയകരമാണെന്ന് ഉറപ്പായാല്‍ വ്യാപിപ്പിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. അഡ്നോക് കമ്പനി വഴി കഴിഞ്ഞ വര്‍ഷം 998 കോടി ലീറ്റര്‍ ഇന്ധനമാണ് വിതരണം ചെയ്തത്. പുതിയ 24 പെട്രോള്‍ സ്റ്റേഷനുകള്‍ തുറക്കുകയും ചെയ്തു. വിവിധ എമിറേറ്റുകളിലായി 360 പെട്രോള്‍ സ്റ്റേഷനുകള്‍ അഡ്നോക് കമ്പനിയുടെ കീഴിലുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x