Currency

ജിദ്ദ പുതിയ വിമാനത്താവളം: ഒന്നാം ടെര്‍മിനല്‍ തുറന്നു

സ്വന്തം ലേഖകന്‍Wednesday, September 25, 2019 12:35 pm

ജിദ്ദ: പുതിയ ജിദ്ദ കിങ് അബ്ദുല്‍ അസീസ് രാജ്യാന്തര വിമാനത്താവളത്തിലെ ഒന്നാം ടെര്‍മിനല്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് രാഷ്ട്രത്തിന് സമര്‍പ്പിച്ചു. ഉത്തര ജിദ്ദയില്‍നിന്ന് 19 കിലോമീറ്റര്‍ അകലെയാണ് പുതിയ വിമാനത്താവളം. ഇതോടൊപ്പം ഹറമൈന്‍ ഹൈസ്പീഡ് റെയില്‍വെയിലെ അഞ്ചാമത്തെ സ്റ്റേഷനും രാജാവ് ഉദ്ഘാടനം ചെയ്തു.

മേഖലയിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളില്‍ ഒന്നായ പുതിയ ജിദ്ദ എയര്‍പോര്‍ട്ടിലെ ഒന്നാം ടെര്‍മിനല്‍ 8.1 ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ളതാണ്. ആദ്യ ഘട്ടത്തില്‍ പ്രതിവര്‍ഷം 3 കോടി യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x