Currency

സൗദിയില്‍ റോഡുകള്‍ക്ക് ടോള്‍ ഈടാക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ പുതിയ കണ്‍സള്‍ട്ടിംഗ് ഓഫീസുകള്‍

സ്വന്തം ലേഖകന്‍Tuesday, September 24, 2019 12:22 pm

റിയാദ്: സൗദിയില്‍ റോഡുകള്‍ക്ക് ടോള്‍ ഈടാക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ കണ്‍സള്‍ട്ടിംഗ് ഓഫീസുകള്‍ സ്ഥാപിക്കുമെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു. കണ്‍സള്‍ട്ടിംഗ് ഓഫീസുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ക്ക് അംഗീകാരം ലഭിക്കുന്നതോടെ നിയമം പ്രാബല്ല്യത്തിലാകും. സമഗ്ര സാമ്പത്തിക പരിഷ്‌കരണ പദ്ധതിയായ വിഷന്‍ 2030ന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

അടുത്ത വര്‍ഷം ആദ്യത്തില്‍ തന്നെ നിയമം പ്രാബല്ല്യത്തില്‍ വന്നേക്കുമെന്നാണ് സൂചന. തുടക്കത്തില്‍ ആറ് റോഡുകള്‍ക്കാണ് ടോള്‍ ഏര്‍പ്പെടുത്തുക. സ്വകാര്യ മേഖലയുടെ സഹകരണത്തോടെ നിര്‍മ്മിക്കുന്ന പുതിയ റോഡുകള്‍ക്കും, പഴയ റോഡുകള്‍ക്ക് പകരം നിര്‍മ്മിക്കുന്ന റോഡുകള്‍ക്കുമാണ് ഫീസ് ഈടാക്കുന്നത്. റോഡുകളില്‍ മികച്ചതും സുരക്ഷിതവുമായ ഗതാഗതം ഉറപ്പുവരുത്തലും പദ്ധതി ലക്ഷ്യം വെക്കുന്നു.

റോഡുകള്‍ക്ക് ഫീസ് ഈടാക്കുന്നതിന് പുറമെ, ലോകോത്തര സേവനം നല്‍കുന്നതിനും ആവശ്യമായ അറ്റകുറ്റ പണികള്‍ നടത്തുന്നതിനുമായി റോഡ് അഡ്മിനിസട്രേറ്റീവ് ഓഫീസുകള്‍ ആരംഭിക്കും. ടോള്‍ ഈടാക്കുന്നതിന്റെ സാമൂഹിക, സാങ്കേതിക, പാരിസ്ഥിതിക വശങ്ങള്‍ കണ്‍സള്‍ട്ടിംഗ് ഓഫീസുകള്‍ പഠനവിധേയമാക്കുമെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x