ഹ്റൈനില്‍ അടുത്ത മാസം ഒന്നു മുതല്‍ 10, 20 ദിനാറുകളുടെ പരിഷ്കരിച്ച കറൻസികൾ നിലവിൽ വരും. പുതിയ നോട്ടുകള്‍ വ്യാജനോട്ടുകളില്‍ നിന്ന് പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കുമെന്ന് സെൻട്രൽ ബാങ്ക് ഓഫ് ബഹ്രൈൻ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.
മനാമ: ബഹ്റൈനില്‍ അടുത്ത മാസം ഒന്നു മുതല്‍ പരിഷ്കരിച്ച കറൻസികൾ നിലവിൽ വരും. 10, 20 ദിനാര്‍ കറന്‍സികളാണു പരിഷ്കരിച്ച് ഇറക്കുന്നതെന്ന് സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്റൈന്‍ അറിയിച്ചു. ഇതു സംബന്ധിച്ച അറിയിപ്പ് കഴിഞ്ഞ ദിവസം ബഹ്റൈനിലെ ബാങ്കുകളിലേക്ക് അയച്ചിട്ടുണ്ട്. ബഹ്റൈനിലെ കറന്‍സികളില്‍ ഏറ്റവും വലിയ തുകയാണ് 20 ദിനാര്‍. തൊട്ടടുത്ത തുകയാണ് 10 ദിനാര്‍.
2008 മാര്‍ച്ച് 17 നു ഇവ നിലവിൽ വന്നതിനു ശേഷം നടക്കുന്ന ആദ്യ പരിഷ്കരണം കൂടിയാണ് സെപ്തംബര്‍ 1 മുതല്‍ നിലവില്‍ വരുന്നത്. സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി തയാറാക്കിയ പുതിയ നോട്ടുകള്‍ വ്യാജനോട്ടുകളില്‍ നിന്ന് പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കുമെന്ന് സെൻട്രൽ ബാങ്ക് ഓഫ് ബഹ്രൈൻ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.
പുതിയ നോട്ടില്‍ അന്ധര്‍ക്ക് തിരിച്ചറിയാനുള്ള ഭാഗത്തിന്റെ സ്ഥാനവും മാറ്റിയിട്ടുണ്ട്. പുതിയ കറന്‍സികള്‍ നിലവിൽ വരുന്നതോടെ പഴയവ പിന്‍വലിക്കുമെന്നാണ് സൂചന. അതേ സമയം ഒരറിയിപ്പുണ്ടാകുന്നതു വരെ നിലവിലെ നോട്ടുകള്‍ ഉപയോഗിക്കുന്നതില്‍ തടസമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.