പഴയ നിരക്ക് പ്രകാരമുള്ള ബില്ലുകൾ അടച്ചെന്നു ഉറപ്പുവരുത്തണമെന്ന് നിർദേശം
കുവൈറ്റ് സിറ്റി: വാണിജ്യാവശ്യത്തിനു ഉപയോഗിക്കുന്ന കെട്ടിടങ്ങൾക്കു ഇന്നുമുതൽ പുതിയ വൈദ്യുതി നിരക്ക് നിലവിൽ വരുമെന്നു വൈദ്യുത-ജല മന്ത്രാലയം (എംഇഡബ്ലിയു) അറിയിച്ചു. പഴയ നിരക്കുകൾ പ്രകാരമുള്ള ബില്ലുകൾ അടച്ചെന്ന് ഉറപ്പുവരുത്തണമെന്നു കെട്ടിട ഉടമകളോടും ഷോപ്പ് ഉടമകളോടും എംഇഡബ്ലിയു ഉപഭോക്തവിഭാഗം മേധാവി സലിം അൽ-ഖസബ നിർദേശിച്ചിട്ടുണ്ട്.
പഴയ നിരക്ക് പ്രകാരമുള്ള ബില്ലുകൾ അടയ്ക്കാത്ത പക്ഷം പുതിയ നിരക്കുമായി അവ കൂടിക്കലരാൻ സാധ്യതയുണ്ട്. അതിനാൽ ഇക്കാര്യം ബോധ്യപ്പെടുത്തുന്നതിനായി അൽ-ഹമ്ര ടവറിൽ ബോധവത്കരണ ക്യാമ്പെയിൻ നടത്തുന്നുണ്ട്.
ആഗസ്റ്റ് 22 മുതൽ ഇൻവെസ്റ്റ്മെന്റ് റെസിഡൻഷ്യൽ ബിൾഡിംഗുകൾക്കും പുതിയ വൈദ്യുതി നിരക്കുകൾ നിലവിൽ വരും. ഇത്തരം കെട്ടിടങ്ങളിലാണു പ്രവാസികളിൽ കൂടുതൽ പേരും താമസിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.