Currency

കോവിഡ് പ്രതിരോധം: അബൂദബിയില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍

സ്വന്തം ലേഖകന്‍Monday, January 4, 2021 12:54 pm

അബൂദബി: കോവിഡിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അബൂദബിയില്‍ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. എമിറേറ്റിലെ എല്ലാവരെയും കോവിഡ് പരിശോധനക്ക് വിധേയരാക്കുകയാണ് ലക്ഷ്യം. തൊഴിലാളികള്‍, വ്യാപാര- വാണിജ്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ തുടങ്ങി തൊഴില്‍ മേഖലയിലുള്ള എല്ലാവരും ഓരോ 14 ദിവസം പിന്നിടുമ്പോള്‍ കോവിഡ് ടെസ്റ്റ് നടത്തണമെന്നാണ് പുതിയ നിര്‍ദേശം.

റെസ്റ്റോറന്റുകള്‍, കഫേകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഗ്രോസറികള്‍, ബേക്കറികള്‍, കശാപ്പുശാലകള്‍, ചില്ലറ വ്യാപാരികള്‍, ഷോപ്പിംഗ് മാളുകള്‍, വാണിജ്യ കേന്ദ്രങ്ങള്‍ തുടങ്ങി ലൈസന്‍സുള്ള എല്ലാ വാണിജ്യ സ്ഥാപനങ്ങള്‍ക്കും അവിടങ്ങളിലെ ജീവനക്കാര്‍ക്കും പുതിയ നിര്‍ദേശം ബാധകമാണ്.

സര്‍ക്കുലര്‍ ജനുവരി 10 മുതല്‍ പ്രാബല്യത്തില്‍ വരും. തൊഴിലാളികളുടെയും ജീവനക്കാരുടെയും പരിശോധനക്കുള്ള സാമ്പത്തിക ചിലവുകള്‍ വാണിജ്യസ്ഥാപനങ്ങള്‍ വഹിക്കണമെന്നും അബൂദബി സാമ്പത്തിക വികസന വകുപ്പ് ചൂണ്ടിക്കാട്ടി. എന്നാല്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ പരിശോധ നടത്തേണ്ടതില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x