Currency

ഹാരിസ് കൗണ്ടിയില്‍ ഫെയ്‌സ് മാസ്‌ക് നിര്‍ബന്ധമാക്കി വീണ്ടും ഉത്തരവ്

സ്വന്തം ലേഖകന്‍Sunday, August 30, 2020 12:09 pm

ഹൂസ്റ്റണ്‍: ഹാരിസ് കൗണ്ടിയില്‍ ഫെയ്‌സ് മാസ്‌ക് ഉത്തരവ് ഓഗസ്റ്റ് 26ന് അവസാനിച്ചുവെങ്കിലും വീണ്ടും പതിനാലു ദിവസത്തേക്ക് കൂടി നിര്‍ബന്ധമാക്കികൊണ്ട് ഹാരിസ് കൗണ്ടി ജഡ്ജ് ലിന ഹിഡല്‍ഗൊ പുതിയ ഉത്തരവിട്ടു. കൗണ്ടിയിലെ എല്ലാ ജീവനക്കാരും, കസ്റ്റമേഴ്‌സും ഫെയ്‌സ് മാസ്‌ക് ധരിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹാരിസ് കൗണ്ടിയില്‍ താമസിക്കുന്നവര്‍ക്കും ഉത്തരവ് ബാധകമാണ്.

പത്തു വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും ഇതു ബാധകമാണ്. നിയമനം അനുസരിക്കാത്ത വ്യക്തികളില്‍ നിന്നും പിഴ ഈടാക്കുമെന്ന് ഉത്തരവില്‍ പറയുന്നു. കച്ചവട സ്ഥാപനങ്ങള്‍ ജഡ്ജിയുടെ ഉത്തരവ് പാലിക്കുന്നില്ലെങ്കില്‍ 1000 ഡോളര്‍ വരെ പിഴ ഈടാക്കുന്നതിനും ഉത്തരവില്‍ വ്യവസ്ഥയുണ്ട്.

പൊതുജനാരോഗ്യത്തിന് ഭീഷണിയുയര്‍ത്തുന്ന വൈറസ് ഇപ്പോള്‍ നിലവിലില്ല എന്നു ടെക്‌സസ് ഗവര്‍ണര്‍ ഗ്രോഗ് ഏബട്ട് പ്രഖ്യാപിച്ചതിനുശേഷമാണ് ഹാരിസ് കൗണ്ടി ജഡ്ജിയുടെ ഈ ഉത്തരവെന്ന് കൗണ്ടി അധികൃതര്‍ പറയുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x