Currency

സൗദിയില്‍ ടൂറിസം മേഖലയെ ബന്ധിപ്പിച്ച് ഹെലികോപ്ടര്‍ സര്‍വീസിന് തുടക്കം

സ്വന്തം ലേഖകന്‍Monday, March 18, 2019 3:10 pm

റിയാദ്: സൗദി അറേബ്യയില്‍ ടൂറിസം മേഖലകളെ ബന്ധിപ്പിച്ച് ഹെലികോപ്ടര്‍ സര്‍വീസിന് തുടക്കമായി. രാജ്യത്തെ പ്രധാന നഗരങ്ങളെയും ടൂറിസ്റ്റ് കേന്ദ്രങ്ങളെയും ബന്ധിപ്പിച്ചാണ് സേവനം. ആഡംബര ടൂറിസത്തിന്റെ സാധ്യത പരിഗണിച്ചും വ്യോമ ഗതാഗത മേഖലയുടെ വികസനം ലക്ഷ്യമിട്ടുമാണ് പദ്ധതി.

യാത്രാ വിമാനത്തിന്റെ സ്വഭാവത്തില്‍ കൂടുതല്‍ സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും. സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. 151 ബില്യണ്‍ ഡോളാറാണ് പ്രാരംഭ മുതല്‍ മുടക്ക്. പുതിയ പദ്ധതിയിലൂടെ രാജ്യത്തെ ടൂറിസം മേഖലയുടെ വികസനത്തിന് വേഗത കൂട്ടും. പദ്ധതി സമ്പദ്ഘടനക്കും മുതല്‍കൂട്ടാകുമെന്നാണ് പ്രതീക്ഷ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x