Currency

ഇന്ത്യയുടെ പുതിയ വിമാനക്കമ്പനി ഇന്ന് സര്‍വീസ് ആരംഭിക്കും

സ്വന്തം ലേഖകന്‍Wednesday, February 15, 2017 12:44 pm

ഗുഡ്ഗാവ് ആസ്ഥാനമായ വിമാനക്കമ്പനിയാണ് സൂം എയര്‍. വിമാന യാത്രാസൗകര്യം കുറവുള്ള നഗരങ്ങളെ ലക്ഷ്യം വച്ചുള്ളതാണ് സൂം എയര്‍. പശ്ചിമ ബംഗാളിലെ വലിയ നഗരമായ ദുര്‍ഗാപുരിനെ ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ വിമാനത്താവളങ്ങളുമായി ബന്ധിപ്പിച്ചുള്ള പ്രതിദിന സര്‍വീസാണ് ആദ്യ ഘട്ടത്തില്‍ ഉണ്ടാകുക.

ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ വിമാനക്കമ്പനി സൂം എയര്‍ ഇന്ന് സര്‍വീസ് ആരംഭിക്കും. ഗുഡ്ഗാവ് ആസ്ഥാനമായ വിമാനക്കമ്പനിയാണ് സൂം എയര്‍. വിമാന യാത്രാസൗകര്യം കുറവുള്ള നഗരങ്ങളെ ലക്ഷ്യം വച്ചുള്ളതാണ് സൂം എയര്‍. പശ്ചിമ ബംഗാളിലെ വലിയ നഗരമായ ദുര്‍ഗാപുരിനെ ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ വിമാനത്താവളങ്ങളുമായി ബന്ധിപ്പിച്ചുള്ള പ്രതിദിന സര്‍വീസാണ് ആദ്യ ഘട്ടത്തില്‍ ഉണ്ടാകുക.

രാജ്യത്തെ പ്രധാന വിമാന സര്‍വീസുകള്‍ എത്താത്ത വിദൂര നഗരങ്ങളെ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുകയാണ് സൂം എയറിന്റെ ലക്ഷ്യമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x