
റിയാദ്: സൗദിയില്‍ തൊഴിലാളികള്‍ക്ക് താമസ സൗകര്യം ഒരുക്കാത്ത സ്ഥാപനങ്ങള്‍ക്ക് 25,000 റിയാല്‍ പിഴ ചുമത്തുമെന്ന് തൊഴില്‍ സാമൂഹിക മന്ത്രാലയം മുന്നറിയിപ്പു നല്കി. കമ്പനി ഉടമ അറിയാതെ വ്യാജ റിക്രൂട്മെന്റ് നടത്തുക, ലൈസന്‍സിന് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നീ നിയമലംഘനങ്ങള്‍ക്കും തുല്യ തുക പിഴയുണ്ട്. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന റിക്രൂട്ടിങ് സ്ഥാപനങ്ങള്‍ക്ക് 10,000 റിയാലാണ് പിഴ. കൂടാതെ സ്ഥാപനം അടപ്പിക്കുകയോ ലൈസന്‍സ് റദ്ദാക്കുകയോ ചെയ്യും.
തൊഴില്‍ സാമൂഹിക വികസന മന്ത്രാലയത്തില്‍ റജിസ്റ്റര്‍ ചെയ്യാത്ത തൊഴിലാളികളെ കരാര്‍ അടിസ്ഥാനത്തില്‍ മറ്റുള്ളവര്‍ക്ക് കൈമാറുക, മന്ത്രാലയത്തിന്റെ ഏകീകൃത കരാര്‍ പാലിക്കാതിരിക്കുക, മുന്‍കൂട്ടി അറിയിക്കാതെ സ്ഥാപനത്തിന്റെ ആസ്ഥാനം മാറ്റുക, മന്ത്രാലയം നിശ്ചയിച്ച റിക്രൂട്മെന്റ് നിരക്ക് പാലിക്കാതിരിക്കുക, കരാര്‍ ഓണ്‍ലൈന്‍ വഴി റജിസ്റ്റര്‍ ചെയ്യാതിരിക്കുക, ലൈസന്‍സ് മറ്റുള്ളവര്‍ക്ക് മറിച്ചു നല്‍കുക, നിയമവിരുദ്ധമായി പരസ്യം ചെയ്യുക എന്നീ കുറ്റങ്ങള്‍ക്ക് 10,000 ദിര്‍ഹം വീതം പിഴ ചുമത്തും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.