Currency

സ്വകാര്യമേഖല തൊഴിലാളികളുടെ വാർഷിക ലീവ് വർധിപ്പിക്കാൻ കുവൈറ്റ് പാർലമെന്റിന്റെ അനുമതി

സ്വന്തം ലേഖകൻWednesday, June 7, 2017 1:13 pm

30 ദിവസത്തെ വാർഷിക ലീവിൽ വാരാന്ത്യ അവധികളും (വെള്ളിയാഴ്ച) മറ്റു ഔദ്യോഗിക അവധിദിനങ്ങളും ഉൾപ്പെടുത്തില്ല

കുവൈറ്റ് സിറ്റി: സ്വകാര്യമേഖലയിൽ സേവനമനുഷ്ഠിക്കുന്നവർക്കുള്ള വാർഷിക അവധി ദിനങ്ങൾ വർധിപ്പിക്കുന്നതിന് കുവൈറ്റ് പാർലമെന്റിന്റെ അനുമതി. 30 ദിവസത്തെ വാർഷിക ലീവിൽ വാരാന്ത്യ അവധികളും (വെള്ളിയാഴ്ച) മറ്റു ഔദ്യോഗിക അവധിദിനങ്ങളും ഉൾപ്പെടുത്തരുതെന്നാണ് ഭേദഗതി പ്രകാരമുള്ള നിർദേശം. 

പുതിയതായി ജോലിയിൽ പ്രവേശിച്ച ആൾക്കു ആറുമാസത്തിനു ശേഷം വാർഷിക ലീവ് എടുക്കാവുന്നതാണെന്നും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു. നിലവിൽ ഒമ്പത് മാസത്തിന് ശേഷമാണ് വാർഷികാവധി എടുക്കാൻ സാധിക്കുക. ശമ്പളത്തോടുകൂടിയ അവധിദിനങ്ങളാണ് വാർഷിക ലീവായി നൽകുന്നത്.  


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x