
ജിദ്ദ: വിദേശ ഹജ് തീര്‍ഥാടകര്‍ക്കു മെച്ചപ്പെട്ട സേവനങ്ങള്‍ ഉറപ്പു വരുത്താനുള്ള പുതിയ നിയമത്തിനു മന്ത്രിതല സമിതി അംഗീകാരം നല്‍കി. പുതിയ നിയമംവഴി നൂതന സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി ഹജ് സേവനം കൂടുതല്‍ എളുപ്പമാക്കാന്‍ കഴിയുമെന്നു ഹജ്-ഉംറ മന്ത്രി മുഹമ്മദ് സാലിഹ് ബന്‍തന്‍ പറഞ്ഞു. ഇതു വിദേശ ഹജ് തീര്‍ഥാടകര്‍ക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.
സൗദി വിഷന്‍ 2030ന്റെ ഭാഗമായാണു സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഹജ് സേവനം മെച്ചപ്പെടുത്തുന്നത്. തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും രാജ്യത്തെത്തുന്നതിനു മുന്‍പുള്ള സേവത്തിനും പുതിയ നിയമം പ്രയോജനപ്പെടുത്താം. ഇതിനായി സൗദി സ്ഥാപനത്തിന്റെ ശാഖകള്‍ വിദേശത്ത് തുടങ്ങാനും അനുമതി നല്‍കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.