
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇറക്കുമതി മത്സ്യങ്ങള്‍ വിപണിയിലെത്തിക്കുമ്പോള്‍ പ്രത്യേകം അടയാളപ്പെടുത്തണമെന്നു നിര്‍ദേശം. വാണിജ്യ വ്യവസായ മന്ത്രാലയമാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ഇറക്കിയത്. ജനുവരി 20 മുതല്‍ ഇറക്കുമതി അടയാളപ്പെടുത്താത്ത മത്സ്യം വില്‍പ്പന നടത്തിയാല്‍ നടപടി സ്വീകരിക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു.
മറ്റു രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന മത്സ്യങ്ങള്‍ വിപണിയിലെത്തിക്കുമ്പോള്‍ ഇക്കാര്യം വ്യക്തമായി അടയാളപ്പെടുത്തണമെന്നാണ് വാണിജ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. ജനുവരി 20 മുതല്‍ ഇങ്ങനെ അടയാളം കുറിക്കാത്ത ഇറക്കുമതി മത്സ്യം വിറ്റാല്‍ നടപടി എടുക്കും. ആവോലി, ബാലൂല്‍, നാഖൂര്‍, സുബൈത്തി, ശീം തുടങ്ങിയ മത്സ്യങ്ങളില്‍ തദ്ദേശീയമായവയും ഇറക്കുമതി ഇനങ്ങളും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമൊരുക്കാനാണിത്.
കൂടിയ വിലയില്‍ ഇറക്കുമതി മത്സ്യങ്ങള്‍ വില്‍ക്കുന്നത് തടയലും ലക്ഷ്യമാണ്. പ്രാദേശിക ഇനങ്ങള്‍ ഇറക്കുമതി ഇനങ്ങളേക്കാള്‍ രുചികരമാണ്. ഇവക്ക് വിലയും കൂടുതലുണ്ട്. ഇറക്കുമതി മത്സ്യങ്ങള്‍ ഇതേ വിലക്ക് വില്‍പന നടത്താന്‍ കച്ചവടക്കാര്‍ ശ്രമിക്കുന്നതായി പരാതികള്‍ ലഭിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.