Currency

കുവൈത്തില്‍ ഇഖാമ മാറ്റുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഉടന്‍

സ്വന്തം ലേഖകന്‍Wednesday, February 15, 2017 12:22 pm

കുവൈത്ത് സിറ്റി: വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നതിനും ഒരു സ്‌പോണ്‍സറുടെ കീഴില്‍നിന്ന് ഇഖാമ (താമസാനുമതി രേഖ) മറ്റൊരാളുടെ കീഴിലേക്കു മാറ്റുന്നതിനും കുവൈത്തില്‍ ഓണ്‍ലൈന്‍ സംവിധാനം ഉടന്‍ നിലവില്‍ വരും. തൊഴില്‍ വകുപ്പില്‍ അനുഭവപ്പെടുന്ന തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് കുവൈത്ത് മനുഷ്യശേഷി അതോറിറ്റിയുടെ ഫര്‍വാനിയയിലെ തൊഴില്‍ വിഭാഗം ഡയറക്ടര്‍ യൂസഫ് അല്‍ അര്‍ദി അറിയിച്ചു.

പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ തൊഴില്‍വകുപ്പ് ഓഫിസില്‍ നേരിട്ടു ചെല്ലാതെ തന്നെ ഈ ആവശ്യങ്ങള്‍ സാധ്യമാകും. നിയമവിധേയമല്ലാതെ വര്‍ക്ക് പെര്‍മിറ്റ് സമ്പാദിക്കുന്നവര്‍ക്കെതിരെ നടപടി കര്‍ശനമാക്കും. വിസക്കച്ചവടക്കാരെയും അതിനായി ഉപയോഗിക്കുന്ന വ്യാജ കമ്പനികളെയും പിടികൂടാന്‍ സഹായകമാകും വിധമാണ് തൊഴില്‍ നിയമത്തിലെ ഭേദഗതികള്‍. പിടിക്കപ്പെടുന്നവര്‍ക്കു പിഴ വര്‍ധിപ്പിച്ചിട്ടുണ്ട്. കൂടാതെ ജയില്‍ ശിക്ഷയും ഉറപ്പാക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x