ദമാമില്‍ നിന്ന് റിയാദിലേക്ക് പ്രതിദിനം രണ്ട് സര്‍വീസുകളാണ് തുടക്കത്തില്‍ കമ്പനി നടത്തുന്നത്. സൗദി അറേബ്യയില്‍ വാണിജ്യാടിസ്ഥാനത്തില്‍ വിമാന സര്‍വീസ് ആരംഭിക്കുന്ന നാലാമത്തെ കമ്പനിയാണ് ഇത്.
റിയാദ്: പുതിയതായി സർവീസ് ആരംഭിക്കുന്ന സൗദി ഗള്‍ഫ് എയര്‍ലൈന്‍സിന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷൻ പ്രവർത്തനാനുമതി നൽകി. ദമാമില്‍ നിന്ന് റിയാദിലേക്ക് പ്രതിദിനം രണ്ട് സര്‍വീസുകളാണ് തുടക്കത്തില്‍ കമ്പനി നടത്തുന്നത്. സൗദി അറേബ്യയില്‍ വാണിജ്യാടിസ്ഥാനത്തില്‍ വിമാന സര്‍വീസ് ആരംഭിക്കുന്ന നാലാമത്തെ കമ്പനിയാണ് ഇത്. ബഹ്റൈനിലെ ഗള്‍ഫ് എയറിന്റെ പങ്കാളിത്തത്തോടെയാണ് സൗദി ഗള്‍ഫ് എയര്‍ലൈന്‍സ് സ്ഥാപിതമായിരിക്കുന്നത്.
ദമാം കിംഗ് ഫഹദ് രാജ്യാന്തര വിമാനത്താവളം കേന്ദ്രീകരിച്ചാണ് കമ്പനിയുടെ സര്‍വീസ്. അടുത്ത മാസം 27 മുതല്‍ ദമാമില്‍ നിന്ന് ജിദ്ദയിലേക്ക് രണ്ട് സര്‍വീസുകളും ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. എയര്‍ബസ് എ320 ഇനത്തില്‍പെട്ട വിമാനങ്ങളാണ് ഉപയോഗിക്കുന്നത്. അടുത്ത വര്‍ഷം റിയാദ്, ജിദ്ദ സെക്ടറില്‍ പ്രതിദിന സര്‍വീസുകളുടെ എണ്ണം ഏഴായി ഉയര്‍ത്തും. ആദ്യ രാജ്യാന്തര സര്‍വീസ് അടുത്ത വര്‍ഷം ദുബായിയിലേക്ക് സര്‍വീസ് നടത്തും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.