
കുവൈത്ത് സിറ്റി: വിസ മാറ്റവുമായി ബന്ധപെട്ട ഉത്തരവുകള്‍ പുനപരിശോധിക്കുമെന്ന് കുവൈത്ത് മാന്‍ പവര്‍ അതോറിറ്റി. രാജ്യത്തിന്റെ പൊതുനന്മയും വിപണിയുടെ ആവശ്യവും കണക്കിലെടുത്താണ് നടപടി. ഇടത്തരം- ചെറുകിട സംരംഭങ്ങളില്‍ തൊഴിലുടമയുടെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി. മാന്‍ പവര്‍ അതോറിറ്റിയിലെ വിദേശ തൊഴിലാളി കാര്യ വകുപ്പ് ഉപമേധാവി ഹസന്‍ അല്‍ ഖുദ്ര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കുവേണ്ടി റിക്രൂട്ട് ചെയ്യപ്പെടുന്ന തൊഴിലാളികളുടെ ജോലി സ്ഥിരത, സ്‌പോണ്‍സര്‍ മാറ്റം തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട ഉത്തരവുകളിലും പരിഷ്‌കരണമുണ്ടാകും. വിപണിയില്‍ അനധികൃത തൊഴിലാളികളുടെ സാന്നിധ്യം ഇല്ലാതാക്കുന്നതിന്റെ ഭാഗമായി വിദേശികളുടെ വിസ മാറ്റത്തിലും പരിഷ്‌കരണം ഏര്‍പ്പെടുത്തും. വര്‍ക്ക് പെര്‍മിറ്റ് ഉള്‍പ്പെടെ എല്ലാ നടപടികളും എളുപ്പത്തില്‍ പൂര്‍ത്തിയാക്കുന്നതിന് പുതിയ സംവിധാനം നടപ്പാക്കും.
തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും സമയം ലാഭിക്കാന്‍ ഇതുവഴി സാധിക്കും. അഹ്മദിയിലെ തൊഴില്‍ കാര്യാലയം ഈ രംഗത്ത് മാതൃക കെട്ടിടമാക്കി മാറ്റുമെന്നും എല്ലാ ഗവര്‍ണറേറ്റുകളിലും മതിയായ വികസനങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും ഹസന്‍ അല്‍ ഖുദ്ര്‍ കൂട്ടിച്ചേര്‍ത്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.