
മക്ക: മക്ക-മദീന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ‘അല്‍ ഹറമൈന്‍’ റയില്‍വേ ഈ മാസം 24 മുതല്‍ സര്‍വീസുകള്‍ തുടങ്ങും. സര്‍വീസിന്റെ ടിക്കറ്റ് നിരക്കുകള്‍ പുറത്ത് വന്നു. മക്കയില്‍ നിന്നും മദീനയിലേക്ക് 75 റിയാലിന് എത്താനാകും. മക്കയില്‍ നിന്നും മദീനയിലേക്ക് 450 കി.മീറ്ററാണ് ദൂരം. ഇത് രണ്ടര മണിക്കൂറിനകം താണ്ടും ‘ഹറമൈന്‍ ട്രെയിന്‍’. മക്കയില്‍ നിന്നും മദീനയിലേക്ക് ടിക്കറ്റ് നിരക്ക് 75 റിയാലാണെന്നാണ് സൂചന. ഇതേ റൂട്ടില്‍ ബിസിനസ് ക്ലാസിനു ചാര്‍ജ്ജ് 125 റിയാലാണ്.
മക്കയില്‍ നിന്നും പുറപ്പെടുന്ന ട്രെയിനിന് ജിദ്ദയിലാണ് ആദ്യ സ്റ്റോപ്പ്. പിന്നീട് റാബിഗിലും. ജിദ്ദയില്‍ നിന്നും മദീനയിലേക്ക് 63 റിയാലായിരിക്കും. ബിസിനസ് ക്ലാസില്‍ നിരക്കേറും. 20 മിനിറ്റുകൊണ്ട് ജിദ്ദയില്‍ നിന്നും മക്കയിലെത്തിക്കും അതിവേഗ ട്രെയിന്‍. വെറും 20 റിയാലാണ് നിരക്ക്. ബിസിനസ് ക്ലാസില്‍ 25 റിയാലും. മക്കയില്‍ നിന്ന് റാബിഗിലേക്ക് 40 റിയാല്‍ മതി. ജിദ്ദയില്‍ നിന്നും 23 റിയാലും. റാബിഗില്‍ നിന്ന് മദീനയിലേക്ക് 50 റിയാലാണ് നിരക്ക്.
എല്ലാ നിരക്കും ആദ്യ രണ്ടു മാസത്തേക്കാണ്. പിന്നീട് നിരക്കില്‍ മാറ്റമുണ്ടാകും. ചെറിയ വര്‍ധനവാണ് ലക്ഷ്യം വെക്കുന്നത്. മക്കക്കും മദീനക്കുമിടയില്‍ ആദ്യ ഘട്ടത്തില്‍ പ്രതിദിനം എട്ട് സര്‍വീസുകള്‍. അടുത്ത വര്‍ഷം മുതല്‍ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.