Currency

സൗദിയിൽ പരിഷ്കരിച്ച ട്രാഫിക് നിയമങ്ങൾ 15 ദിവസത്തിനുള്ളിൽ പ്രാബല്യത്തിൽ വരും

സ്വന്തം ലേഖകൻTuesday, October 4, 2016 12:36 pm

ഗതാഗതനിയമങ്ങൾ ലംഘിക്കുന്നവർക്കുള്ള പിഴ വർധിപ്പിച്ച് കൊണ്ടു പരിഷ്കരിച്ച ട്രാഫിക് നിയമങ്ങൾ രണ്ടാഴ്ചയ്ക്കുള്ളിൽ പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു.

റിയാദ്: സൗദിയിൽ ഗതാഗതനിയമങ്ങൾ ലംഘിക്കുന്നവർക്കുള്ള പിഴ വർധിപ്പിച്ച് കൊണ്ടു പരിഷ്കരിച്ച ട്രാഫിക് നിയമങ്ങൾ രണ്ടാഴ്ചയ്ക്കുള്ളിൽ പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു. പിഴകളിൽ ഇരട്ടിയിലധികം വർധന വരുത്തിക്കൊണ്ട് കഴിഞ്ഞ ആഗസ്റ്റ് എട്ടിനാണ് ട്രാഫിക് പരിഷ്കാരണത്തിന് മന്ത്രിസഭ അനുമതി നല്‍കിയത്.

പരിഷ്ക്കരിച്ച നിയമമനുസരിച്ച് ആയിരം മുതല്‍ രണ്ടായിരം റിയാല്‍ വരെ പിഴ വരുന്ന ഗതാഗനനിയമലംഘനങ്ങൾ ഇവയാണ്:- റെയില്‍വെ ട്രാക്കില്‍ വാഹനം നിര്‍ത്തല്‍, അനുവദിച്ചതിലും കൂടുതല്‍ യാത്രക്കാരെ കയറ്റല്‍, ഡ്രൈവിങ് ലൈസന്‍സോ പെര്‍മിറ്റോ കൈവശമില്ലാതെ വാഹനമോടിക്കല്‍ നമ്പര്‍ പ്ലേറ്റ് ഇല്ലാതെ വാഹനമോടിക്കല്‍, ഹൈല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനമോടിക്കല്‍, ലൈസന്‍സോ പെര്‍മിറ്റോ പണയംവെക്കല്‍.

സിഗ്നല്‍ ലംഘിക്കൽ, കൃത്രിമ നമ്പര്‍ പ്ലേറ്റ് ഉപയോഗിക്കൽ, ഔദ്യോഗിക വാഹനങ്ങളുടെയോ എമര്‍ജന്‍സി വാഹനങ്ങളുടെയോ ചിഹ്നം അനധികൃതമായി ഉപയോഗിക്കല്‍, സ്കൂള്‍ ബസ് കുട്ടികളെ ഇറക്കുമ്പോഴോ കേറ്റുമ്പോഴോ മറികടക്കല്‍, റോഡില്‍ സ്ഥാപിച്ച ട്രാഫിക് അടയാളങ്ങള്‍ എടുത്തുകളയല്‍, പരിശോധനക്ക് ആവശ്യപ്പെടുമ്പോള്‍ നിര്‍ത്താതിരിക്കല്‍, സ്വഭാവവിരുദ്ധമായ ചിഹ്നങ്ങള്‍ വാഹനത്തില്‍ സ്ഥാപിക്കല്‍ എന്നിവക്ക് 3,000 മുതല്‍ 6,000 റിയാല്‍ വരെ പിഴ ഏർപ്പെടുത്തിയതിനു പുറമെ വാഹനം പിടിച്ചെടുക്കുന്നതുമാണ്.

ലഹരി ഉപയോഗിച്ച ശേഷം വാഹനമോടിക്കല്‍, അനുമതി കൂടാതെ റോഡില്‍ പണിയെടുപ്പിക്കല്‍ എന്നിവക്ക് 5,000 റിയാല്‍ മുതല്‍ 10,000 റിയാല്‍ വരെ പിഴ ഈടാക്കി വാഹനം പിടിച്ചെടുക്കുമ്പോൾ അപകടം നടന്ന സ്ഥലത്ത് വാഹനം നിര്‍ത്താതിരിക്കുകയോ പരിക്കേറ്റവര്‍ക്ക് ആവശ്യമായ സേവനം നല്‍കുകയോ ചെയ്യാതിരുന്നാല്‍ 10,000 റിയാല്‍ പിഴയും മൂന്ന് മാസം തടവും പുതിയ നിയമം ശുപാർശ ചെയ്യുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x