
യുഎസിലെ ഇന്ത്യൻ ടെക്കികളെ ആശങ്കയിലാക്കി എച്ച്-1ബി വീസയിൽ എത്തുന്നവർ സ്ഥിരതാമസ (ഗ്രീൻകാർഡ്) അപേക്ഷകൾക്കായി അമേരിക്കയിൽ തുടരുന്നത് അനുവദിക്കേണ്ടെതില്ലെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ നിർദേശം. സ്വദേശിവത്കരണ നയത്തിന്‍റെ ഭാഗമായി എച്ച്-1ബി വീസ നീട്ടിയെടുക്കുന്നതു തടയുന്നതിനായി നടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തരസുരക്ഷാ മന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്.
തിയ നിർദേശം നടപ്പായാൽ എൻജിനിയറിംഗ് മേഖലയിൽനിന്നു മാത്രം അഞ്ചു ലക്ഷത്തോളം ഇന്ത്യക്കാർ നാട്ടിലേക്കു മടങ്ങേണ്ടി വരുമെന്നാണു കണക്കുകൂട്ടൽ. നിലവിലെ നിയമപ്രകാരം എച്ച്-1ബി വീസയുള്ളവർക്കു മൂന്നു വർഷത്തിനു പുറമേ മൂന്നു വർഷംകൂടി അമേരിക്കയിൽ തുടരാം. ഇങ്ങനെ ആറു വർഷം പൂർത്തിയായവർ സ്ഥിരതാമസത്തിനായുള്ള ഗ്രീൻ കാർഡിന് അപേക്ഷ നൽകിയിട്ടുണ്ടെങ്കിൽ അതു ലഭിക്കുന്നതുവരെ രാജ്യത്തു തുടരാനും സാധിക്കുമായിരുന്നു.
പുതിയ നിർദേശപ്രകാരം ആറുവർഷം പൂർത്തിയാക്കിയ എച്ച്1-ബി വീസക്കാർക്ക് രാജ്യത്ത് തുടരാൻ അനുമതി നൽകില്ല. ഇവർ ഗ്രീൻകാർഡിന് അപേക്ഷ നല്കിയിട്ടുണ്ടെങ്കിലും ഈ കാലാവധിയ്ക്ക് ശേഷം രാജ്യം വിടണമെന്നും തുടർന്ന് ഗ്രീൻകാർഡ് ലഭിച്ചാൽ തിരികെയെത്താമെന്നുമാണു പുതിയ നിർദേശത്തിലെ വ്യവസ്ഥ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.