Currency

ഇന്ത്യയിലേക്ക് പുതിയ രണ്ടിനം വീസകള്‍ കൂടി അനുവദിച്ചു

സ്വന്തം ലേഖകന്‍Tuesday, March 7, 2017 1:00 pm

കുവൈത്ത് സിറ്റി: ഇന്ത്യന്‍ കമ്പനികളില്‍ ഇന്റേണ്‍ഷിപ്പ് നടത്തുന്ന വിദേശികള്‍ക്ക് ഇന്ത്യയിലേക്ക് വരുന്നതിനായി പുതുതായി രണ്ടിനം വീസകള്‍ കൂടി അനുവദിച്ചു. ‘ഇന്റേണ്‍ വീസ’, ‘ഫിലിം വീസ’ എന്നീ പേരുകളിലാണ് പുതിയ വീസകള്‍ അറിയപ്പെടുന്നത്.

ഒരു വര്‍ഷ കാലാവധിയുള്ള ഫിലിം വീസ ഫീച്ചര്‍/ടെലി ഫിലിം, ടിവി റിയാലിറ്റി ഷോ, കൊമേഴ്‌സ്യല്‍ ടിവി ഷോ, ടിവി സീരിയലുകള്‍ എന്നിവ ചിത്രീകരിക്കുന്നതിനുള്ള വിദേശ സംഘങ്ങള്‍ക്കാകും നല്‍കുക. അതേസമയം 25 ദിനാര്‍ ഫീസ് ഈടാക്കുന്ന ഇന്റേണ്‍ വീസ ഒരുവര്‍ഷം കാലാവധിയും മള്‍ട്ടിപ്പിള്‍ എന്‍ട്രി സൗകര്യവുമുള്ളതാണ്.

വീസയ്ക്കായി ഇന്ത്യന്‍ എംബസിയുടെ ഫഹാഹീല്‍, അബ്ബാസിയ, ഷര്‍ഖ് എന്നിവിടങ്ങളിലെ ഔട്ട് സോഴ്‌സിങ് സെന്ററുകള്‍ വഴി അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. വീസയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ 22550600 എക്സ്റ്റന്‍ഷന്‍. 279 എന്ന നമ്പരില്‍ ലഭ്യമാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x