
ഇന്‍സ്ബ്രക്ക്: ഓസ്ട്രിയയിലെ ഇന്‍സ്ബ്രക്ക് നഗരത്തില്‍ പുതുവര്‍ഷരാവിലെ ആഘോഷങ്ങള്‍ക്കിടെ സ്ത്രീകള്‍ കൂട്ടമായി ലൈംഗികാതിക്രമത്തിനിരയായ സംഭവത്തില്‍ പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. ഏഷ്യക്കാരോ ആഫ്രിക്കന്‍ വംശജരോ ആയ ആറോളം പേരാണ് കരിമരുന്നുപ്രയോഗം കാണുകയായിരുന്ന 18 സ്ത്രീകളെ കടന്നുപിടിക്കുകയും ചുംബിക്കുകയും ചെയ്തതെന്ന് പൊലീസ് പറഞ്ഞു. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചുവെന്നും അഭയാര്‍ത്ഥി കേന്ദ്രങ്ങളിലും പ്രതികള്‍ക്കായി തിരച്ചില്‍ നടക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
പുതുവര്‍ഷാഘോഷത്തിന്റെ ഭാഗമായി നഗരത്തിലെ മെയിന്‍ സ്ക്വയറില്‍ ഒത്തുകൂടിയവര്‍ക്കു നേരെയാണ് ആക്രണമുണ്ടായതെന്ന് എഎഫ്പി ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആയിരക്കണക്കിന് പേര് ആഘോഷരാവില്‍ ഒത്തുകൂടിയിരുന്നു. ഇന്‍സ്ബ്രക്കില്‍ ഇത്തരമൊരു സംഭവം ആദ്യമാണെന്ന് അന്വേഷണ സംഘം തലവന്‍ ഏന്‍സ്റ്റ് ക്രനെബിറ്റര് പറഞ്ഞു.
ജര്‍മ്മനിയിലെ കൊളോണില്‍ 2015 ലെ പുതുവര്‍ഷരാവില്‍ 100 ഓളം സ്ത്രീകള്‍ക്കു നേരെ കൂട്ട ലൈംഗികതിക്രമം നടന്ന് ഒരു വര്‍ഷം പിന്നിടുമ്പോഴാണ് ഓസ്ട്രിയയിലെ ആക്രമണം. അഭയാര്‍ത്ഥികളിലെ ക്രിമിനല്‍ സംഘങ്ങളായിരുന്നു ജര്‍മ്മനിയിലെ ആക്രമണത്തിന് പിന്നില്‍. കഴിഞ്ഞ വര്‍ഷത്തെ ആക്രമണത്തെ തുടര്‍ന്ന് ഈ വര്‍ഷം ജര്‍മ്മനിയില്‍ ശക്തമായ സുരക്ഷയാണ് ഒരുക്കിയിരുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.