Currency

ന്യൂയോര്‍ക്കില്‍ പബ്ലിക്ക് കോളേജ് വിദ്യാഭ്യാസം സൗജന്യമാക്കുന്നു

സ്വന്തം ലേഖകന്‍Friday, April 14, 2017 11:36 am

7.5 ബില്യണ്‍ ഡോളറാണ് ഉയര്‍ന്ന വിദ്യാഭ്യാസത്തിനായി ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. 100000 ഡോളറിന് താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ വര്‍ഷം ആനുകൂല്യം ലഭിക്കുക. 2018 ല്‍ 110000, 2019 ല്‍ 125000 വാര്‍ഷിക വരുമാനം ലഭിക്കാത്തവരെ കൂടി ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തും.

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ താമസിക്കുന്ന പബ്ലിക്ക് കോളേജ് വിദ്യാര്‍ത്ഥികളുടെ നാല് വര്‍ഷ കോളേജ് വിദ്യാഭ്യാസം സൗജന്യമാക്കുന്നു. ഇതിനുള്ള ബജറ്റ് പാക്കേജിന് അംഗീകാരം നല്‍കി. 7.5 ബില്യണ്‍ ഡോളറാണ് ഉയര്‍ന്ന വിദ്യാഭ്യാസത്തിനായി ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. 100000 ഡോളറിന് താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ വര്‍ഷം ആനുകൂല്യം ലഭിക്കുക. 2018 ല്‍ 110000, 2019 ല്‍ 125000 വാര്‍ഷിക വരുമാനം ലഭിക്കാത്തവരെ കൂടി ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തും.

അമേരിക്കയില്‍ കോളേജ് വിദ്യാഭ്യാസം സൗജന്യമാക്കുന്ന ആദ്യ സംസ്ഥാനമായി ന്യൂയോര്‍ക്ക് മാറി. ടെന്നിസി, ഒറിഗണ്‍, മിനിസോട്ട തുടങ്ങിയ സംസ്ഥാനങ്ങളില്‍ ആദ്യ രണ്ട് വര്‍ഷ കോളേജ് വിദ്യാഭ്യാസം സൗജന്യമാണ്. അതേസമയം ന്യൂയോര്‍ക്കില്‍ താമസിക്കുന്ന 80% കുടുംബങ്ങള്‍ക്കും പുതിയ തീരുമാനത്തിന്റെ ആനുകൂല്യം ലഭിക്കും.

എന്നാല്‍ പുതിയ പദ്ധതിയില്‍ പ്രായ പരിധി നിശ്ചയിച്ചിട്ടില്ലെങ്കിലും ഓരോ വര്‍ഷവും മുപ്പത് ക്രെഡിറ്റ് ലഭിക്കാവുന്ന പ്രോഗ്രാമില്‍ ഫുള്‍ടൈം വിദ്യാര്‍ത്ഥികളായിരിക്കണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x