മനാമ: ബഹ്രൈനിലെ എക്സ്പാറ്റ് പ്രൊട്ടക്ഷൻ ആൻഡ് ഷെൽട്ടർ സെന്ററിനു കീഴിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹ്യൂമൺ റൈറ്റ്സ് പുതിയ ബ്രാഞ്ച് തുറന്നു.
പ്രവാസികൾക്കു ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുന്നതിന്റെയും മാർഗനിർദേശങ്ങൾ നൽകുന്നതിന്റെയും ഭാഗമായാണു പുതിയ കേന്ദ്രം പ്രവർത്തനം ആരംഭിച്ചതെന്നു ലേബർ മാർക്കറ്റ് റെഗുലേറ്ററി സിഇഒയും മനുഷ്യക്കടത്തു വിരുദ്ധ കമ്മിറ്റി മേധാവിയുമായ ഒസാമ അബ്ദുള്ള അൽ അബ്സി അറിയിച്ചു.
പ്രവാസികൾക്കു സുരക്ഷ, ആരോഗ്യസേവനം, നിയമസഹായം എന്നിവ ലഭ്യമാക്കുന്നതിനായാണു എക്സ്പാറ്റ് പ്രൊട്ടക്ഷൻ ആൻഡ് ഷെൽട്ടർ സെന്ററിനു കീഴിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹ്യൂമൺ റൈറ്റ്സ് പുതിയ ബ്രാഞ്ച് തുറന്നിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.