Currency

അമേരിക്കയുടെ യുഎന്‍ പ്രതിനിധിയായി ഇന്ത്യന്‍ വംശജ

സ്വന്തം ലേഖകന്‍Wednesday, January 25, 2017 12:03 pm

ഐക്യരാഷ്ട്ര സഭയിലെ അമേരിക്കയുടെ നയതന്ത്ര പ്രതിനിധിയായി യു.എസ് സെനറ്റ് തെരഞ്ഞെടുത്തത് ഇന്ത്യന്‍ വംശജയെ. 45കാരി നിക്കി ഹാലെയാണ് തെരഞ്ഞെടുക്കപ്പെട്ടത്.

വാഷിങ്ടണ്‍: ഐക്യരാഷ്ട്ര സഭയിലെ അമേരിക്കയുടെ നയതന്ത്ര പ്രതിനിധിയായി യു.എസ് സെനറ്റ് തെരഞ്ഞെടുത്തത് ഇന്ത്യന്‍ വംശജയെ. 45കാരി നിക്കി ഹാലെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഒരു ഇന്ത്യന്‍ വംശജ അമേരിക്കയുടെ നയതന്ത്ര പ്രതിനിധിയാകുന്നത് ഇതാദ്യമായാണ്.

വോട്ടെടുപ്പിലൂടെയാണ് നിക്കിയെ യു.എന്‍ നയതന്ത്ര പ്രതിനിധിയായി തെരഞ്ഞെടുത്തത്. 100ല്‍ 96വോട്ടും നിക്കിക്ക് ലഭിച്ചു. സൗത്ത് കരോലിന ഗവര്‍ണറായിരുന്നു ഡെമോക്രാറ്റിക് പ്രതിനിധിയായിരുന്നു നിക്കി ഹാലെ. ട്രംപിന്റെ പല ആശയങ്ങളോടും നിക്കി ഹാലെ നേരത്തെ വിയോജിച്ചിരുന്നു.

ട്രംപില്‍ നിന്ന് വിഭിന്നമായി അമേരിക്ക ആഗ്രഹിക്കുന്ന ആശയങ്ങളെ യു.എന്നില്‍ അവതരിപ്പിക്കാന്‍ നിക്കിക്ക് കഴിയുമെന്ന് കരുതുന്നതായി ഡെമോക്രാറ്റിക് സെനറ്റര്‍ ബെന്‍ കാര്‍ഡിന്‍ പറഞ്ഞു. ജനങ്ങളെ ഒന്നിച്ചു കൊണ്ടുപോകാനുള്ള കഴിവ് അവര്‍ക്കുണ്ടെന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x