
റിയാദ്: സ്വകാര്യ മേഖലയിലെ മുഴുവന്‍ ജോലിക്കാരുടെയും തൊഴില്‍ കരാര്‍ ഓണ്‍ലൈന്‍ വഴിയാക്കാനുള്ള പദ്ധതി ആരംഭിക്കുമെന്ന് തൊഴില്‍ മന്ത്രാലയം. ഏപ്രില്‍ ഏഴ് മുതല്‍ ആരംഭിച്ച് നാല് ഘട്ടങ്ങളിലായി നടപ്പാക്കുന്ന പദ്ധതി രാജ്യത്തെ ഭീമന്‍ കമ്പനികളിലാണ് ആദ്യം പ്രബല്യത്തില്‍ വരിക. 3000 ന് മുകളില്‍ ജോലിക്കാറുള്ള സ്ഥാപനങ്ങളില്‍ ഏപ്രില്‍ ഏഴിന് പദ്ധതി ആരംഭിക്കും. 500 നും 3000 നുമിടക്ക് ജോലിക്കാരുള്ള സ്ഥാപനത്തില്‍ മെയ് ആറോടെ ഓണ്‍ലൈന്‍ നീക്കം ആരംഭിക്കണം.
50 നും 500 നുമിടക്ക് ജോലിക്കാരുള്ള സ്ഥാപനത്തില്‍ ജൂലൈ നാല് മുതലാണ് പുതിയ സംവിധാനം നടപ്പാക്കുക. ഡിസംബര്‍ അവസാനത്തോടെ എല്ലാ സ്ഥാപനങ്ങളും ഓണ്‍ലൈന്‍ സംവിധാനത്തിന് കീഴിലാകണം. 50ന് താഴെ ജോലിക്കാരുള്ള സ്ഥാപനത്തില്‍ ആഗസ്ത് മൂന്ന് മുതല്‍ ഓണ്‍ലൈന്‍ കരാര്‍ നടപ്പാക്കിത്തുടങ്ങും.
പുതിയ കരാര്‍ രീതിയെക്കുറിച്ച് തൊഴില്‍ മന്ത്രാലയം വിദഗ്ദരില്‍ നിന്ന് അഭിപ്രായം തേടി. തൊഴില്‍ മന്ത്രാലയത്തിന്റെ https://mlsd.gov.sa/ar/webform വെബ്‌സൈറ്റ് വഴിയാണ് അഭിപ്രായം രേഖപ്പെടുത്തേണ്ടത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.