കുവൈറ്റ് സിറ്റി: കുവൈറ്റിൽ പൊതുമാപ്പ് പ്രഖ്യാപിച്ചെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്നു കുവൈറ്റിലെ ഇന്ത്യൻ എംബസ്സി. ഇത്തരം വ്യാജസന്ദേശങ്ങൾ വിശ്വസിക്കരുതെന്നും മറ്റുള്ളവരുമായി പങ്കുവെക്കരുതെന്നും എംബസ്സി മുന്നറിയിപ്പ് നൽകി.
റെസിഡൻസി/വിസ നിയമങ്ങൾ ലംഘിച്ചു കുവൈറ്റിൽ കഴിയുന്ന വിദേശികൾക്കു റമദാൻ കാലയളവിൽ പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിലേക്കു മടങ്ങാനാകും എന്ന തരത്തിലാണു സോഷ്യൽ മീഡിയകൾ വഴി വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നത്.
കുവൈറ്റിലെ ഇന്ത്യൻ എംബസ്സിയുടെ കണക്കുകൾ പ്രകാരം റെസിഡൻസി/വിസ നിയമങ്ങൾ ലംഘിച്ചവരായി 29,000 ഇന്ത്യൻ പൗരന്മാരാണ് രാജ്യത്തുള്ളത്. ഇവരെ ഇന്ത്യയിലേക്കു മടക്കി അയക്കുന്നത് സംബന്ധിച്ച കാര്യങ്ങളിൽ കുവൈറ്റ് അധികൃതരുമായി ചേർന്നു പ്രവർത്തിക്കുന്നുണ്ടെന്നും എംബസ്സി അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.