
അബൂദബി: അബൂദബി റോഡുകളിലെ വേഗപരിധി മാറ്റിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്ന് അബൂദബി പൊലീസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട പഠനം നടക്കുന്നേയുള്ളൂവെന്നും വേഗപരിധിയുടെ പുനഃക്രമീകരണം സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങള്‍ വഴിയും പൊലീസിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയും നല്‍കുമെന്ന് അബൂദബി പൊലീസ് അറിയിച്ചു.
വേഗപരിധിയേക്കാള്‍ മണിക്കൂറില്‍ 20 കിലോമീറ്റര്‍ വരെ പിഴയില്ലാതെ വേഗം കൈവരിക്കാമെന്ന ഇളവ് നിര്‍ത്തലാക്കിയെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍, ഇക്കാര്യം പഠിച്ചുവരികയാണെന്നും തീരുമാനമെടുത്തിട്ടില്ല എന്നുമാണ് അബൂദബി പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.