Currency

കുവൈറ്റിലെ കടലോരങ്ങളിൽ വാണിജ്യ ലൈസൻസ് നൽകുന്നത് നിർത്തലാക്കി

സ്വന്തം ലേഖകൻMonday, August 14, 2017 10:07 pm

നിലവിൽ നൽകിയിരിക്കുന്ന ലൈസൻസുകൾ പുതുക്കേണ്ടതില്ലെന്നും തീരുമാനിച്ചിട്ടുണ്ട്

കുവൈറ്റ് സിറ്റി: കുവൈറ്റിലെ കടലോരങ്ങളിൽ കച്ചവട സ്ഥാപനങ്ങളും ഓഫിസുകളും തുടങ്ങുന്നതിനായി ലൈസൻസ് നൽകുന്നതു നിർത്തലാക്കി. കുവൈറ്റ് മുനിസിപ്പാലിറ്റി ഡയറക്ടർ എൻജി. അഹ്മദ് അൽ മൻഫൂഹി ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

നിലവിൽ നൽകിയിരിക്കുന്ന ലൈസൻസുകൾ പുതുക്കേണ്ടതില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. ഇത്തരം ലൈസൻസുകൾ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്നാണു തീരുമാനം.

ഓഫിസുകൾ, ഹോട്ടലുകൾ, വിനോദ സംരംഭങ്ങൾ, സ്റ്റാർ ഹോട്ടലുകൾ തുങ്ങിയവക്കെല്ലാം പുതിയ തീരുമാനം ബാധകമായിരിക്കുമെന്നും അധികൃതർ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x