Currency

വന്ദേഭാരത് മിഷന്‍: യുഎഇയില്‍ നിന്ന് നാട്ടിലേക്ക് യാത്രക്ക് ഇനി എംബസിയുടെ അനുമതി വേണ്ട; നേരിട്ട് ടിക്കറ്റ് എടുക്കാം

സ്വന്തം ലേഖകന്‍Monday, June 29, 2020 11:18 am
permission

അബൂദബി: വന്ദേഭാരത് മിഷന്‍ വിമാനങ്ങളില്‍ യുഎഇയില്‍ നിന്ന് നാട്ടിലേക്ക് തിരികെ പോകാന്‍ ഇനി എംബസിയുടെ അനുമതി വേണ്ട. എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വഴി നേരിട്ട് ടിക്കറ്റ് എടുക്കാം. എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റ് വഴിയും ഓഫീസ് മുഖേനയും ടിക്കറ്റെടുക്കാം. ജൂലൈ 3 മുതല്‍ 14 വരെയുള്ള വിമാനങ്ങളിലാണ് ഈ സൗകര്യം. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.

അബൂദബിയിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന നിലക്കായിരിക്കും ടിക്കറ്റ് നല്‍കുക. എയര്‍ ഇന്ത്യയുടെ അബൂദബി, ദുബായ്, ഷാര്‍ജ, അല്‍ഐന്‍, റാസല്‍ഖൈമ, അജ്മാന്‍, ഫുജൈറ ഓഫിസുകളില്‍ നിന്ന് നേരിട്ട് ടിക്കറ്റ് എടുക്കാനും യാത്രക്കാര്‍ക്ക് സാധിക്കുമെന്ന് എംബസി അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x