Currency

സ്വദേശികളുടെ താമസ സ്ഥലത്ത് നിന്ന് പ്രവാസി ബാച്ചിലര്‍മാരുടെ ഒഴിപ്പിക്കല്‍; നടപടി ഊര്‍ജിതമാക്കി അധികൃതര്‍

സ്വന്തം ലേഖകന്‍Tuesday, May 7, 2019 12:53 pm

കുവൈത്ത് സിറ്റി: സ്വദേശികളുടെ താമസ മേഖലയില്‍ നിന്ന് പ്രവാസി ബാച്ചിലര്‍മാരെ ഒഴിപ്പിക്കുന്ന നടപടികള്‍ അധികൃതര്‍ ഊര്‍ജിതമാക്കി. സ്വദേശികള്‍ അവിവാഹിതരായ വിദേശികള്‍ക്ക് വീടുകള്‍ വാടകയ്ക്ക് നല്‍കുന്നത് കണ്ടത്താന്‍ മുനിസിപ്പാലിറ്റി നിയോഗിച്ച പ്രത്യേക സംഘം എല്ലാ ദിവസവും പരിശോധന നടത്തുന്നുണ്ട്. ബാച്ചിലര്‍മാരെ ഒഴിപ്പിക്കാന്‍ വിവിധ ഘട്ടങ്ങളില്‍ നല്‍കിയ മുന്നറിയിപ്പുകള്‍ അവഗണിച്ചവര്‍ക്കെതിരെ ശക്തമായ നടപടിയാണ് ഇപ്പോള്‍ അധികൃതര്‍ സ്വീകരിക്കുന്നത്.

ഫഹാഫീല്‍, ഖൈത്താന്‍, ജാബ്‌രിയ തുടങ്ങിയ സ്ഥലങ്ങളില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ 15 കെട്ടിടങ്ങളില്‍ വിദേശി ബാച്ചിലര്‍മാര്‍ അനധികൃതമായി താമസിക്കുന്നുണ്ടെന്ന് കണ്ടെത്തി. ഈ കെട്ടിടങ്ങളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു. കെട്ടിട ഉടമകള്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

സ്വദേശി താമസമേഖലയില്‍ വിദേശിക ബാച്ചിലര്‍മാര്‍ക്ക് വീടുകള്‍ വാടകയ്ക്ക് നല്‍കുന്നതിന് ശക്തമായ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. വിദേശികള്‍ താമസിക്കുന്നത് സ്വദേശികള്‍ക്ക് ഭീഷണിയാകുന്നുവെന്നായിരുന്നു ആക്ഷേപം. അതേസമയം സ്വദേശികളുടെ താമസ മേഖലയില്‍ വിദേശികുടുംബങ്ങള്‍ക്ക് താമസിക്കുന്നതിന് തടസമില്ലെന്ന് നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. ബാച്ചിലര്‍മാര്‍ക്ക് മാത്രമാണ് വിലക്ക്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x