Currency

പ്രവാസി വനിതകൾക്ക് ഫാമിലി വിസ വർക്ക് വിസയാക്കാനാകില്ല

Friday, February 17, 2017 6:55 pm

ആർട്ടിക്കിൾ നമ്പർ 22 പ്രകാരമുള്ള ഫാമിലി വിസ ആർട്ടിക്കിൾ നമ്പർ 18 പ്രകാരമുള്ള സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നതിനുള്ള വിസയാക്കി മാറ്റുന്നതിനാണ് വിലക്ക്.

കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഫാമിലി വിസയിലെത്തിയ വിദേശ വനിതകൾക്ക് തങ്ങളുടെ ഫാമിലി വിസ വർക്ക് വിസയാക്കി മാറ്റാൻ സാധിക്കില്ലെന്ന് അധികൃതർ അറിയിച്ചു.

ആർട്ടിക്കിൾ നമ്പർ 22 പ്രകാരമുള്ള ഫാമിലി വിസ ആർട്ടിക്കിൾ നമ്പർ 18 പ്രകാരമുള്ള സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നതിനുള്ള വിസയാക്കി മാറ്റുന്നതിനാണ് വിലക്ക്. ജനറൽ ഡിപാർട്ട്മെന്റ് ഓഫ് റെസിഡൻസി എഫൈയർസ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.

അതിനിടെ, ആരോഗ്യമേഖലയിൽ സേവനമനുഷ്ഠിക്കുന്ന ഡോക്ടർമാർ അടക്കമുള്ള വിദേശികൾ മറ്റൊരു തൊഴിൽദാതാവിന് കീഴിലേക്ക് മാറുമ്പോൾ അധികൃതരിൽ നിന്നും അനുമതി വാങ്ങിയിരിക്കണമെന്ന നിർദേശം ആരോഗ്യ മന്ത്രാലയവും പുറപ്പെടുവിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x