Currency

ഒമാനിലേക്ക് വരുന്ന വിമാന യാത്രക്കാര്‍ക്ക് മുന്‍കൂര്‍ പി.സി.ആര്‍. പരിശോധന വേണ്ട

സ്വന്തം ലേഖകന്‍Saturday, December 12, 2020 6:11 pm

മസ്‌കത്ത്: ഒമാനിലേക്ക് വരുന്ന വിമാനയാത്രക്കാര്‍ പുറപ്പെടുന്നതിന് മുമ്പ് കോവിഡ് പി.സി.ആര്‍. പരിശോധന വേണമെന്ന നിബന്ധന ഒഴിവാക്കി. ഒമാനിലെത്തിയ ശേഷം വിമാനത്താവളത്തില്‍ വെച്ച് കോവിഡ് പരിശോധന നടത്തിയാല്‍ മതിയാവും. ഒമാനില്‍ എത്തുന്ന യാത്രക്കാരുടെ കൈവശം ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

കര അതിര്‍ത്തി വഴി ഒമാനിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് ഈ ഇളവ് ലഭ്യമാകില്ല. ഇങ്ങനെ വരുന്നവരുടെ കൈവശം പി.സി.ആര്‍ പരിശോധനാ ഫലം വേണമെന്ന നിബന്ധനക്ക് മാറ്റമില്ലെന്നും ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അല്‍ സഈദി സുപ്രിം കമ്മറ്റി പറഞ്ഞു. ഒക്ടോബര്‍ പകുതി മുതല്‍ ഒമാനിലെ രോഗബാധ കുറഞ്ഞു വരികയാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ജനങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമായി പാലിക്കുന്നതിനാലാണ് രോഗവ്യാപനവും മരണവും കുറഞ്ഞുവരുന്നത്. കോവിഡ് വാക്‌സിന്‍ ഈ വര്‍ഷം അവസാനം തന്നെ എത്തുമെന്നാണ് കരുതുന്നതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. മസ്ജിദുകളിലെ പ്രവേശനത്തിന് പ്രായപരിധി ഏര്‍പ്പെടുത്തിയിരുന്ന നിബന്ധന ഒഴിവാക്കിയതായി ആരോഗ്യ മന്ത്രി അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x