കഴിഞ്ഞ ജുലൈ മുതൽ രാജ്യത്ത് പ്രസിഡന്റ് ഇല്ലാതിരിക്കുകയാണ്. ഡിസംബർ നാലിനു തെരെഞ്ഞെടുപ്പ് നടന്നാലും പുതിയ പ്രസിഡന്റ് അധികാരമേൽക്കാൻ ജനുവരി 26 ആകുമെന്നാണു ഇപ്പോൾ ലഭിക്കുന്ന വിവരം.
വിയന്ന: അടുത്ത വർഷം ആദ്യത്തിൽ മാത്രമേ ഓസ്ട്രിയയിൽ പുതിയ പ്രസിഡന്റ് സ്ഥാനമേൽക്കുകയുള്ളൂ എന്ന് പാർലമെന്റ് അനുബന്ധവൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ജുലൈ മുതൽ രാജ്യത്ത് പ്രസിഡന്റ് ഇല്ലാതിരിക്കുകയാണ്. ഡിസംബർ നാലിനു തെരെഞ്ഞെടുപ്പ് നടന്നാലും പുതിയ പ്രസിഡന്റ് അധികാരമേൽക്കാൻ ജനുവരി 26 ആകുമെന്നാണു ഇപ്പോൾ ലഭിക്കുന്ന വിവരം.
തെരെഞ്ഞെടുപ്പിൽ കൃത്രിമമൊന്നും നടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് ഇത്രയധിക സമയം അനുവദിക്കുന്നത്. കഴിഞ്ഞ മെയിൽ നടന്ന തെരെഞ്ഞെടുപ്പ് ഫലം ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് ഓസ്ട്രിയൻ ഹൈക്കോടതി റദ്ദാക്കിയിരുന്നു. കുടിയേറ്റവിരുദ്ധ തീവ്രവലതുപക്ഷ സ്ഥാനാർത്ഥി നോർബർട്ട് ഹോഫറും ഗ്രീൻ പാർട്ടിയിലെ അലക്സാണ്ടർ വാൻ ദെർ ബെല്ലനും തമ്മിലാണു മത്സരം.
മെയിലെ തെരെഞ്ഞെടുപ്പിൽ നോർബർട്ട് ഹോഫർ 31000 വോട്ടിനു തോറ്റിരുന്നു. ഈ ഫലമാണു ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് റദ്ദാക്കിയത്. അതേസമയം വരുന്ന തെരെഞ്ഞെടുപ്പിൽ നോർബർട്ട് ഹോഫറുടെ ഫ്രീഡം പാർട്ടി അധികരത്തിലേറിയാൽ 1945 നു ശേഷം ഒരു യൂറോപ്യൻ രാജ്യത്തിന്റെ ഉന്നതസ്ഥാനത്ത് എത്തുന്ന തീവ്രവലതുപക്ഷ നേതാവാകും നോർബർട്ട് ഹോഫർ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.