വിദേശികളുടെ റെസിഡൻസി പുതുക്കൽ, ഇഖാമ മാറ്റം, ചികിത്സാ സംവിധാനം തുടങ്ങിയ സേവനങ്ങൾക്ക് ഫീസ് വർധിപ്പിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നതായുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് സർക്കാർ അനുബന്ധ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് പ്രാദേശിക അറബ് പത്രമാണു റിപ്പോർട്ട് ചെയ്തത്.
കുവൈറ്റ് സിറ്റി: വിദേശികളുടെ റെസിഡൻസി ഫീസ് വർദ്ധിപ്പിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് കുവൈറ്റ് അധികൃതർ. വിദേശികളുടെ റെസിഡൻസി പുതുക്കൽ, ഇഖാമ മാറ്റം, ചികിത്സാ സംവിധാനം തുടങ്ങിയ സേവനങ്ങൾക്ക് ഫീസ് വർധിപ്പിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നതായുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് സർക്കാർ അനുബന്ധ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് പ്രാദേശിക അറബ് പത്രമാണു റിപ്പോർട്ട് ചെയ്തത്.
നേരത്തെ എണ്ണവിലയിടിവിനെ തുടർന്ന് ഖജനാവിലേക്ക് കൂടുതൽ പണം കണ്ടെത്തുന്നതിന്റെ ഭാഗമായി സർവീസ് ചാർജുകളും മറ്റു നിരക്കുകളും വർധിപ്പിക്കാൻ സർക്കാർ നീക്കമുണ്ടായിരുന്നു. എന്നാൽ ദേശീയ അസംബ്ലിയുടെ എതിർപ്പിനെത്തുടർന്ന് ഈ ശ്രമം ഉപേക്ഷിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.