പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തണം എന്ന നിര്‍ദ്ദേശം ഒമാന്‍ സ്റ്റേറ്റ് കൗണ്‍സില്‍ തള്ളിയതായി സെൻട്രൽ ബാങ്ക് ചെയർമാൻ അറിയിച്ചു.
മസ്കറ്റ്: പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തില്ലെന്ന് ഒമാൻ സെൻട്രൽ ബാങ്ക് ചെയർമാൻ ഹമൂദ് ബിന്‍ സന്‍ജ്രൂ അല്‍ സാദ്ജലി അറിയിച്ചു. എണ്ണവിലയിടിവിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തണമെന്ന ആവശ്യം നേരത്തെ ഉയർന്നിരുന്നു.
എന്നാൽ നികുതി ഏര്‍പ്പെടുത്തണം എന്ന നിര്‍ദ്ദേശം ഒമാന്‍ സ്റ്റേറ്റ് കൗണ്‍സില്‍ തള്ളിയതായി സെൻട്രൽ ബാങ്ക് ചെയർമാൻ അറിയിച്ചു. അതിനിടെ പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ തോത് ഈ വര്‍ഷം വര്‍ധിച്ചതായും അദ്ദേഹം വ്യക്തമാക്കി. 1.1 ശതമാനത്തിന്റെ വര്‍ധനവാണ് ഈ വര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.