Currency

ഒമാനിൽ ജനന സർ‍­ട്ടി­ഫി­ക്കറ്റ് ലഭിക്കുന്നതിനുള്ള നടപടി­കൾ‍ ലളിതമാക്കി

സ്വന്തം ലേഖകൻThursday, April 20, 2017 9:54 am

മസ്കറ്റ് :ഒമാനിൽ ആരോഗ്യ മന്ത്രാലയത്തിന്റെയുംറോയൽ‍ ഒമാൻ‍ പോലീസിന്റെയും സഹകരണത്തോടെജനന സർ‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള നടപടികൾ‍ എളുപ്പമാക്കി. ഡയറക്ടറേറ്റ് ജനറൽ‍ ഓഫ് സിവിൽ‍ സ്റ്റാറ്റസിൽ‍ നിന്നും നേരിട്ടാണ് ഇനി മുതൽ‍ ജനന സർ‍ട്ടിഫിക്കറ്റ് ലഭിക്കുക.

ജനന സർ‍ട്ടിഫിക്കറ്റിന് ഈടാക്കുന്നഫീസ് രണ്ട് റിയാലായി പരിഷ്‌കരിച്ചിട്ടുമുണ്ട്. മരണ സർ‍ട്ടിഫിക്കറ്റിന്നിലവിൽ നിരക്ക് ഈടാക്കുന്നില്ല. ഇതുവരെ ജനന സർ‍ട്ടിഫിക്കറ്റ് ലഭിക്കുവാനായിമന്ത്രാലയത്തിൽ‍ നിന്നുള്ള രേഖകൾ‍ വാങ്ങി ആർ പിയുടെ ഡയറക്ടറേറ്റ് ജനറൽ‍ ഓഫ് സിവിൽ‍ സ്റ്റാറ്റസിൽ‍ അപേക്ഷ സമർ‍പ്പിക്കണമായിരുന്നു.

ഇപ്പോൾ ഡയറക്ടറേറ്റ് ജനറൽ‍ ഓഫ് സിവിൽ‍ സ്റ്റാറ്റസിൽ‍ നേരിട്ട് അപേക്ഷിച്ച സമർ‍പ്പിച്ചാൽ‍ സർ‍ട്ടിഫിക്കറ്റ് ലഭിക്കുന്ന ദിവസം അറിയിച്ചു കൊണ്ട് മൊബൈൽ‍ സന്ദേശം ലഭിക്കും. ഈ തീയതിയിൽ‍ നേരിട്ട് ചെന്ന് സർ‍ട്ടിഫിക്കറ്റ് കൈപ്പറ്റാം


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x